ബഹ്റൈനിൽ കെ.എൻ.ബി.എയുടെ ‘ഓണപ്പന്ത് 2026’ മത്സരങ്ങൾക്ക് തുടക്കം; സെപ്റ്റംബർ 28ന് ഫൈനൽ

  • Home page
  • Business & Strategy
  • ബഹ്റൈനിൽ കെ.എൻ.ബി.എയുടെ ‘ഓണപ്പന്ത് 2026’ മത്സരങ്ങൾക്ക് തുടക്കം; സെപ്റ്റംബർ 28ന് ഫൈനൽ

ബഹ്റൈനിൽ കെ.എൻ.ബി.എയുടെ ‘ഓണപ്പന്ത് 2026’ മത്സരങ്ങൾക്ക് തുടക്കം; സെപ്റ്റംബർ 28ന് ഫൈനൽ


ബഹ്റൈനിലെ മലയാളി കായിക പ്രേമികളുടെ കൂട്ടായ്മയായ കെ.എൻ.ബി.എ (KNBA) ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഓണപ്പന്ത് 2026’ നാടൻ പന്തുകളി മത്സരങ്ങൾക്ക് തുടക്കമായി. സെപ്റ്റംബർ 14 ന് ആരംഭിച്ച മത്സരങ്ങൾ 28 ന് നടക്കുന്ന ഫൈനലോടെ സമാപിക്കും.

കെ.എൻ.ബി.എ വൈസ് പ്രസിഡണ്ട് വിനോദ് ഈരാച്ചേരി മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ടൂർണമെന്റ് കൺവീനർ അഖിൽ, ചെയർമാൻ രഞ്ജിത്ത് കുരുവിളയും സെക്രട്ടറി വിപിൻ വർഗീസും മത്സരാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു.ഉദ്ഘാടന മത്സരത്തിൽ വാകത്താനം, പുതുപ്പള്ളി ടീമുകൾ ഏറ്റുമുട്ടി. ആവേശകരമായ പോരാട്ടത്തിൽ വാകത്താനം ടീം വിജയം നേടി.

സെപ്റ്റംബർ 21, 28 തീയതികളിൽ നടക്കുന്ന തുടർ മത്സരങ്ങൾ വീക്ഷിക്കാൻ എല്ലാ കായിക പ്രേമികളെയും KNBA ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. പവിഴമണ്ണിൽ നാടൻ കായികാഭിമാനം തെളിയിക്കുന്ന ഈ മത്സരങ്ങൾ ബഹ്റൈനിലെ മലയാളികൾക്ക് ഓണാഘോഷത്തിന്റെ മാറ്റു കൂട്ടുന്നു.

Leave A Comment