അകാല വിയോഗത്തിൽ കുടുംബത്തിന് കരുത്തേകി കേരള നേറ്റീവ് ബോൾ അസോസിയേഷൻ; 1.75 ലക്ഷം രൂപ കൈമാറി, വീടുപണിക്കും പിന്തുണ

  • Home-FINAL
  • Business & Strategy
  • അകാല വിയോഗത്തിൽ കുടുംബത്തിന് കരുത്തേകി കേരള നേറ്റീവ് ബോൾ അസോസിയേഷൻ; 1.75 ലക്ഷം രൂപ കൈമാറി, വീടുപണിക്കും പിന്തുണ

അകാല വിയോഗത്തിൽ കുടുംബത്തിന് കരുത്തേകി കേരള നേറ്റീവ് ബോൾ അസോസിയേഷൻ; 1.75 ലക്ഷം രൂപ കൈമാറി, വീടുപണിക്കും പിന്തുണ


ബഹ്റൈനിൽ പ്രവർത്തിക്കുന്ന കേരള നേറ്റീവ് ബോൾ അസോസിയേഷന്റെ (കെ.എൻ.ബി.എ) പ്രിയ സഹപ്രവർത്തകൻ അജിത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഏവരും ദുഃഖിതരായി. ദുരന്തഘട്ടത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് താങ്ങാകാൻ KNBA അസോസിയേഷനും BMC, BKNBF വിവിധ സംഘടനകളും സുഹൃത്തുക്കളും ഒന്നിച്ചു. 1,75,000 രൂപ സമാഹരിച്ച് 2026 ഏപ്രിൽ 17ന് കുടുംബത്തിന് കൈമാറി.കെ.എൻ.ബി.എ ചെയർമാൻ രഞ്ജിത്ത് കുരുവിളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, സാമൂഹ്യപ്രവർത്തകൻ സയ്യിദ് ഹനീഫ്, ബി.കെ.എൻ.ബി.എഫ് പ്രസിഡണ്ട് സാജൻ തോമസ്, കെ.എൻ.ബി.എ രക്ഷാധികാരി മോബി കുറിയാക്കോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മറ്റ് പ്രതിനിധികളും പങ്കെടുത്തു.ശേഖരിച്ച തുക കുടുംബത്തിന് കൈമാറുക മാത്രമല്ല, അജിത്തിന്റെ സാക്ഷാത്കരിക്കാത്ത സ്വപ്നമായ സ്വന്തമായി ഒരു ഭവനം നിർമ്മിക്കുന്നതിന് എല്ലാ പിന്തുണയും നൽകുമെന്ന് കെ.എൻ.ബി.എ അറിയിച്ചു.

ദുരിതസമയത്ത് സഹായഹസ്തം നീട്ടിയ നന്മനിറഞ്ഞ ഹൃദയങ്ങളുടെ ഉടമകൾക്ക് കേരള നേറ്റീവ് ബോൾ അസോസിയേഷന്റെ പേരിൽ ആത്മാർത്ഥമായ നന്ദിയും കൃതജ്ഞതയും അറിയിച്ചു.

Leave A Comment