ബഹ്‌റൈനിൽ നിന്ന് ബി കെ എസ് എഫ് & ബി എം ബി എഫ് എന്നീ കൂട്ടായ്മകൾ ഏറ്റവും കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയാക്കിയവർക്ക് കൊച്ചി എയർപോർട്ടിൽ പ്രവാസികളുടെ വൻ സ്വീകരണം.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ നിന്ന് ബി കെ എസ് എഫ് & ബി എം ബി എഫ് എന്നീ കൂട്ടായ്മകൾ ഏറ്റവും കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയാക്കിയവർക്ക് കൊച്ചി എയർപോർട്ടിൽ പ്രവാസികളുടെ വൻ സ്വീകരണം.

ബഹ്‌റൈനിൽ നിന്ന് ബി കെ എസ് എഫ് & ബി എം ബി എഫ് എന്നീ കൂട്ടായ്മകൾ ഏറ്റവും കുറഞ്ഞ ചിലവിൽ നാട്ടിലേക്ക് യാത്രയാക്കിയവർക്ക് കൊച്ചി എയർപോർട്ടിൽ പ്രവാസികളുടെ വൻ സ്വീകരണം.


വിവിധ പ്രയാസങ്ങൾ അനുഭവിക്കുന്ന സാധാരണ പ്രവാസികൾളെ ബഹ്‌റൈനിൽ നിന്ന് നാട്ടിലെത്തിക്കാൻ ഏർപ്പെടുത്തിയ കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസ് രണ്ട് ദിവസങ്ങളിലായി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർക്ക് ഊഷ്മളമായ സ്വീകരണം നൽകി ബി കെ എസ് എഫ് & ബി എം ബി എഫ് കൂട്ടായ്മ ഭാരവാഹികളായ നെജീബ് കടലായി,ബഷീർ വാണിയക്കാട്,സിയാദ് ഏഴംകുളം,അശറഫ് മായഞ്ചേരി എയർപോർട്ട് സ്വീകരത്തിന് നേതൃത്വം നൽകി.യാത്രക്കാർക്ക് റോസാപൂവ്,ജ്യൂസ്
ബിസ്‌കറ്റ്,വെള്ളവും വിതരണം ചെയ്തിരുന്നു .കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് വന്നവരെ യാത്രയാക്കുകയും ചെയ്തു.തുടക്കം മുതൽ നാട്ടിലെത്തിയതുവരെ വലിയ കരുതലിൽ തന്ന സഹായങ്ങൾക്ക് എത്തിചേർന്ന യാത്രക്കാരായ സഹോദരി സഹോദരൻന്മാർ പ്രത്യകം നന്ദി അറിയിച്ചു.

പശ്ചിമേഷ്യയിലെ നിലവിലെ സങ്കീർണ്ണമായ സാഹചര്യങ്ങൾ മൂലം നാട്ടിലേക്കു അടിയന്തിരാവശ്യങ്ങൾക്കു യാത്ര ചെയ്യുവാൻ കഴിയാതിരുന്ന ബഹ്‌റൈനിലെ പ്രവാസികൾക്ക് കൈത്താങ്ങായി കച്ചവടക്കാരുടെ കൂട്ടായ്മയായ ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം എന്ന സംഘടനയും കോവിഡ് കാലത്തു ഏറെ ജീവകാരുണ്യ മേഖലയിൽ പ്രശസ്തമായ ബഹ്‌റൈനിലെ വിവിധ സാമൂഹ്യ സംഘടനാപ്രവർത്തകർ ഒരുമിച്ചു ചേർന്നു രൂപം നൽകിയ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം എന്ന കൂട്ടായ്മയും സംയുകതമായി സാധാരണക്കാരായ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പോകുവാനായി ഒമാൻ വഴി സൗകര്യമൊരുക്കിയത് .ബഹ്‌റൈനിൽ നിന്നും ഒമാൻ വഴി മസ്‌കത്ത് എയർപോർട്ടിൽ ബസ് മാർഗവും അവിടെ നിന്ന് കൊച്ചിയിലേക്ക് വിമാനസർവീസുമാണ് ഒരുക്കിയിരുന്നത്.

നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിച്ചു നിൽക്കുമ്പോൾ, ബഹ്‌റൈനിലെ മറ്റു സംഘടനകൾ 330 ദിനാറിനു മുകളിൽ ചാർട്ടേർഡ് ഫ്ലൈറ്റ് നിരക്കായി മേടിച്ചപ്പോൾ, കേവലം 220 ബഹ്‌റൈൻ ദിനാറിന് ടിക്കറ്റും ഭക്ഷണമടക്കമുള്ള എല്ലാ ചിലവുകൾ അടക്കമാണ് സംഘാടകർ മാതൃകയായത്.

വിമാന ടിക്കറ്റിന് പുറമെ, ഓമനിലേക്കുള്ള ബസ് ചാർജ്ജും, മറ്റ് യാത്രാ നടപടിക്രമങ്ങൾ, ലഘുഭക്ഷണം എന്നിവയും ഈ തുകയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബഹ്‌റൈനിൽ നിന്ന് നിലവിലെ സാഹചര്യത്തിൽ ഇത്രയും കുറഞ്ഞ നിരക്കിൽ ഒരു സർവീസ് സംഘടിപ്പിക്കുന്നത് ആദ്യമായിട്ടാണന്നും സംഘാടകർ അറിയിച്ചു.ഏപ്രിൽ 14, 15 തീയതികളിലായി മനാമയിലെ ഗോൾഡൻ തുലിപ് ഹോട്ടൽ അങ്കണത്തിൽ നിന്നാണ് യാത്ര ആരംഭിച്ചത്. അവിടെ നിന്നും ഒമാൻ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ എത്തിക്കാൻ പ്രത്യേക ബസ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബസ്സിൽ യാത്ര ചെയ്യുന്നവർക്കായി രാത്രി ഭക്ഷണവും കുടിവെള്ളവും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള മരുന്നുകളും അത്യാവശ്യ സാധനങ്ങളും സംഘാടകർ മുൻകൂട്ടി ഒരുക്കിയിരുന്നു.

Leave A Comment