KNBAയുടെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ സൽമാബാദ് ഹോസ്പിറ്റലുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • KNBAയുടെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ സൽമാബാദ് ഹോസ്പിറ്റലുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

KNBAയുടെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ സൽമാബാദ് ഹോസ്പിറ്റലുമായി ചേർന്ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ അസോസിയേഷൻ (KNBA) യുടെ ആഭിമുഖ്യത്തിൽ അൽ ഹിലാൽ സൽമാബാദ് ഹോസ്പിറ്റലുമായി ചേർന്നുകൊണ്ട് 27/06/2025 വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 2 മണി വരെ റാഫ്‌കോ കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ വെച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മെഡിക്കൽ ക്യാമ്പിൽ അനവധി തൊഴിലാളികൾ പങ്കെടുത്തു.കൂടാതെ KNBA യുടെ മെമ്പർമാരും പങ്കെടുത്തു.

നടൻ പന്ത് കളി രംഗത്ത് എന്നും സജീവസാന്നിധ്യമായ KNBA സാമൂഹികപ്രവർത്തിലും മുന്നേറ്റം നടത്തികൊണ്ടിരിക്കുന്നു. ഉൽഘടനസമ്മേളനത്തിൽ നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.

ക്യാമ്പിന്റെ ഭാഗമായി നടന്ന സമ്മേളനത്തിന് രഞ്ജിത്ത് കുരുവിള സ്വാഗതം പറഞ്ഞു.സമ്മേളനം സൽമാനിയ ഹോസ്പിറ്റലിൽ മെഡിക്കൽ ഡയറക്ടർ ഡോ P V ചെറിയാൻ ഉത്ഘാടനം ചെയ്തു.സമ്മേളനത്തിൽ ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതരാത്ത്,സോഷ്യൽ വർക്കർ മോനി ഒടിക്കണ്ടതിൽ, KNBA രക്ഷധികാരി മോബി കുര്യക്കോസ്, അൽ ഹിലാൽ സൽമാബാദ് പ്രതിനിധികളായ ഷിജിൻ വി രാജു ,സഞ്ജു സനു ,KNBA രക്ഷധികാരി ഷോൺ പുന്നൂസ്, KNBA പ്രസിഡന്റ് അനിൽ PG (വിനു ) എന്നിവർ ആശംസകൾ അറിയിച്ചു.

ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും KNBA സെക്രട്ടറിയും ക്യാമ്പ് കോർഡിനേറ്റർ കൂടിയായ ഷിജോ തോമസ് നന്ദി അറിയിച്ചു സംസാരിച്ചു.

Leave A Comment