ജീവകാരുണ്യ കലാ സാംസ്‌കാരിക രംഗത്തെ അറിയപ്പെടുന്ന സംഘടനയായ ലൈഫ് ഓഫ് കെയറിംഗ് 2025-27 വർഷ കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കലവറ റെസ്റ്റോറന്റ്ൽ വച്ച് നടന്ന ജനറൽ ബോഡി മീറ്റിങ്ങിന് പ്രസിഡന്റ് ശിവാംബിക അധ്യക്ഷത വഹിച്ചു.

സാമൂഹിക പ്രവർത്തകരായ മോനി ഒടിക്കണ്ടത്തിൽ, ഇ വി രാജീവൻ,അൻവർ നിലമ്പൂർ, അജിത്ത് കണ്ണൂർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി രക്ഷാധികാരി അജി പി ജോയ്,ചെയർപേഴ്സൺ സരിത വിനോജ്, പ്രസിഡന്റ് ശിവാംബിക,സെക്രട്ടറി ആതിര പ്രശാന്ത്,വൈസ് പ്രസിഡന്റ് ശ്യാമ ജീവൻ,ജോയിൻ സെക്രട്ടറി ലിസ്സി മേരി,ട്രഷറർ ലക്ഷ്മിസന്തോഷ്,ജനറൽ കൺവീനർ അമ്പിളി,ജനറൽ കോർഡിനേറ്റർ ഉഷ കുമാരി,
എന്റർടൈൻമെന്റ് സെക്രട്ടറി ഹിമ സ്റ്റീഫൻ,ചാരിറ്റി കൺവീനർ ശാന്തി ശ്രീകുമാർ,ജോയിന്റ് ചാരിറ്റി കൺവീനർ ഷാനിഫ എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ജോളി,ശോഭ,മിനി,ഗീത,ലക്ഷ്മി,ലത,ശ്രീലേഖ എന്നിവരെ തെരഞ്ഞെടുത്തു. സംഘടനയിലെ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു.സാമൂഹ്യപ്രവർത്തകരായ ജേക്കബ് തേക്കുതോട്, മണിക്കുട്ടൻ, തോമസ് ഫിലിപ്പ്, അഞ്ചു സന്തോഷ്, എന്നിവർ സന്നിഹിതരായി. ജനറൽ കോർഡിനേറ്റർ ഉഷ കുമാരി നന്ദിയും പറഞ്ഞു.

