കൊടുമൺ വിമാനത്താവളം, കേന്ദ്ര പഠന സംഘമെത്തുന്നു

  • Home page
  • International
  • കൊടുമൺ വിമാനത്താവളം, കേന്ദ്ര പഠന സംഘമെത്തുന്നു

കൊടുമൺ വിമാനത്താവളം, കേന്ദ്ര പഠന സംഘമെത്തുന്നു


പത്തനംതിട്ട: ശബരിമല വിമാനത്താവളം കൊടുമണ്ണിൽ നിർമ്മിക്കാൻ സാദ്ധ്യത. സാങ്കേതിക പഠനത്തിനായി എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയുടെയും ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെയും സംഘം അടുത്തമാസം കൊടുമണ്ണിലെത്തും. കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡുവിന് ബി.ജെ.പി നൽകിയ നിവേദനത്തിലാണ് നടപടി.

റൺവേയ്‌ക്കുള്ള സ്ഥലം, വിമാനങ്ങളുടെ സുരക്ഷിത യാത്ര, വ്യോമപാത, സമീപ വിമാനത്താവളങ്ങളുമായുള്ള ദൂരം തുടങ്ങിയവയാണ് പരിശോധിക്കുന്നത്. പദ്ധതി ചർച്ചയ്‌ക്കായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം അടുത്തയാഴ്ച രാംമോഹൻ നായിഡുവിനെ കാണും. കൊടുമൺ
വിമാനത്താവളത്തിനായി ഡോ. വർഗീസ് പേരയിൽ ചെയർമാനായ ആക്ഷൻ കമ്മിറ്റി സംസ്ഥാന സർക്കാരിന് നിവേദനം നൽകിയിരുന്നു.

Leave A Comment