ബഹ്റൈന്‍ ലാല്‍കെയേഴ്സ് മെഡിക്കൽ ക്യാമ്പ് പരമ്പരയ്ക്ക് തുടക്കം കുറിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്റൈന്‍ ലാല്‍കെയേഴ്സ് മെഡിക്കൽ ക്യാമ്പ് പരമ്പരയ്ക്ക് തുടക്കം കുറിച്ചു

ബഹ്റൈന്‍ ലാല്‍കെയേഴ്സ് മെഡിക്കൽ ക്യാമ്പ് പരമ്പരയ്ക്ക് തുടക്കം കുറിച്ചു


മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ ലാൽകെയേഴ്സ് സംഘടിപ്പിക്കുന്ന രണ്ടാഴ്ച നീളുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
മോഹൻലാൽ നായകനായി എത്തുന്ന ദൃശ്യം 3 സിനിമയുടെ പ്രദർശന ഉദ്ഘാടന ചടങ്ങിന് ശേഷമാണ് വിവിധ സാമൂഹിക സേവന പരിപാടികളുടെ ഭാഗമായി മെഡിക്കൽ ക്യാമ്പ് പരമ്പരയ്ക്ക് തുടക്കം കുറിച്ചത്.മനാമയിലെ അൽ ഹിലാൽ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച ആദ്യ മെഡിക്കൽ ക്യാമ്പ് മികച്ച ജനപങ്കാളിത്തത്തോടെയാണ് നടന്നത്. ആരോഗ്യ ബോധവത്കരണം, പ്രാഥമിക ആരോഗ്യ പരിശോധന, വിദഗ്ധരുടെ ആരോഗ്യ നിർദേശങ്ങൾ എന്നിവ ഉൾപ്പെട്ട ക്യാമ്പ് നിരവധി പേർക്ക് പ്രയോജനകരമായി.മോഹൻലാലിന്റെ ജന്മദിനം ആഘോഷങ്ങളുടെ ചട്ടക്കൂടിൽ ഒതുക്കാതെ സമൂഹത്തിന് ഗുണകരമായ പ്രവർത്തനങ്ങളിലൂടെ അർത്ഥവത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഹ്റൈൻ ലാൽകെയേഴ്സ് ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.ക്യാമ്പ് പരമ്പരയുടെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ സാമൂഹിക സേവന പരിപാടികളും ആരോഗ്യപരമായ ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.അടുത്ത മാസം വിപുലമായ രീതിയിൽ സാധാരണക്കാരായ തൊഴിലാളികളുടെ താമസ സ്ഥലത്ത് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പോടുകൂടി രണ്ടാഴ്ച നീളുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സമാപനം കുറിക്കും. വിവിധ മേഖലകളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും ആരോഗ്യ പരിശോധനകളും ഉൾപ്പെടുന്ന ഈ മെഗാ ക്യാമ്പ് ബഹ്റൈനിലെ സാധാരണക്കാരായ മലയാളി സമൂഹത്തിന് ഏറെ പ്രയോജനകരമാകുമെന്ന് സംഘാടകർ അറിയിച്ചു.ഉത്ഘാടന യോഗത്തില്‍ ബഹ്റൈൻ ലാൽകെയേഴ്സ് പ്രസിഡന്റ് എഫ്. എം. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ ജഗത് കൃഷ്ണകുമാർ നടത്താനുദ്ദേശിക്കുന്ന ജീവാരുണ്യ പ്രവര്‍ത്തനങ്ങളുടെ കുറിച്ച് വിശദീകരിച്ചു, ബഹ്റൈന്‍ മലയാളി സെയില്‍സ് ടീം ഭാരവാഹികളായ അഗസ്റ്റിന്‍ മൈക്കിള്‍, ചിന്തു ഉത്തമന്‍, സിജുകുമാര്‍, അല്‍ഹിലാല്‍ പ്രതിനിധികളായ സജ്ജാദ്,സഞ്ജു, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.സെക്രട്ടറി ഷൈജു കന്‍പ്രത്ത് സ്വാഗതവും, ട്രഷറർ അരുൺ ജി.നെയ്യാര്‍ നന്ദിയും പറഞ്ഞു.ലാല്‍കെയേഴ്സ് ഭാരവാഹികളായ അരുണ്‍ തൈക്കാട്ടില്‍, ജെയ്സണ്‍, കിരീടം ഉണ്ണി, നിധിന്‍ തോമസ്, അഖില്‍, നന്ദന്‍, എന്നിവര്‍ നേത്യത്വം നല്‍കി.

Leave A Comment