കെഎംസിസി സ്വാതന്ത്ര്യ ദിനാഘോഷവും സ്‌പെഷ്യൽ കൺവെൻഷനും സംഘടിപ്പിച്ചു

  • Home-FINAL
  • GCC
  • Bahrain
  • കെഎംസിസി സ്വാതന്ത്ര്യ ദിനാഘോഷവും സ്‌പെഷ്യൽ കൺവെൻഷനും സംഘടിപ്പിച്ചു

കെഎംസിസി സ്വാതന്ത്ര്യ ദിനാഘോഷവും സ്‌പെഷ്യൽ കൺവെൻഷനും സംഘടിപ്പിച്ചു


മനാമ. കെഎംസിസി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി സ്വാതന്ത്ര്യദിനാഘോഷവും സ്പെഷ്യൽ കൺവെൻഷനും ഈസ്റ്റ് റിഫ സി എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന കെഎംസിസി വൈസ്പ്രസിഡണ്ട് എൻ അബ്ദുൽ അസീസ് പതാകഉയർത്തി. പ്രസിഡണ്ട് റഫീഖ് കുന്നത്, ജനറൽ സെക്രട്ടറി ടി ടി അഷ്റഫ്, ട്രഷറർ സിദ്ധീഖ് എം കെ, ഓർഗനസിങ് സെക്രട്ടറി ഷമീർ വി എം തുടങ്ങിയ ഭാരവാഹികളും പ്രവർത്തക സമിതി അംഗങ്ങളും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

പൊതു പരിപാടിയിൽ റഫീഖ് കുന്നത് അധ്യക്ഷനായിരുന്നു കെഎംസിസി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് അസ്ലം വടകര മുഖ്യ പ്രഭാഷണവും സ്വാതന്ത്ര്യ ദിന സന്ദേശവും കൈമാറി. സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ അബ്ദുൽ അസീസ്, സംസ്ഥാന സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ചടങ്ങിൽ മുൻ പ്രവാസികൾക്കുള്ള പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം മുസ്തഫ പട്ടാമ്പി ആദ്യ ഗഡു റഫീഖ് കുന്നത്തിന് നൽകി നിർവ്വഹിച്ചു. ഷമീർ വി എം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കുഞ്ഞമ്മദ് പി വി
ഖിറാഅത്ത് നടത്തി ടിപ് ടോപ് ഉസ്മാൻ, എം എ റഹ്‌മാൻ, ഭാരവാഹികളായ ഫസലുറഹ്‌മാൻ, സഫീർ കെ പി,
നാസിർ ഉറുതൊടി, സാജിദ് കെ,സാജിർ സി ടി കെ, മുസ്തഫ കെ,താജുദ്ദീൻ പി, സിദ്ധീഖ് എ പി, ആസിഫ്, മൻസൂർ,
റഫീഖ് നെല്ലൂർ,റസാക്ക്എ എ, റസാഖ് മണിയൂർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ടി ടി അഷ്റഫ് സ്വാഗതവും ട്രഷറർ സിദ്ധീഖ് എംകെ നന്ദിയും പറഞ്ഞു.

 

Leave A Comment