മലയാളത്തിന് ഇന്നു പുതുനൂറ്റാണ്ടിന്റെ പിറവി. ഇന്നു കൊല്ലവർഷം 1202 ചിങ്ങം ഒന്ന്.ചിങ്ങത്തിൽ തുടങ്ങി കർക്കടകത്തിൽ അവസാനിക്കുന്ന മലയാളവർഷത്തിന് എഡി 825–ലാണു തുടക്കമായത്. കൊല്ലവര്‍ഷത്തിലെ ആദ്യദിനമായ ഈ ദിവസം കാര്‍ഷികസംസ്കാരത്തിന്റെ പൈതൃകം പേറുന്ന കേരളത്തില്‍ കര്‍ഷകദിനമായും ആഘോഷിക്കപ്പെടുന്നു. കൊയ്തെടുത്ത നെല്ല് അറയും പറയും പത്തായവും നിറച്ചിരുന്ന സമൃദ്ധിയുടെ കാലമാണ് ചിങ്ങം 1 ഓര്‍മപ്പെടുത്തുന്നത്. പഞ്ഞ കര്‍ക്കടകവും പെരുമഴയും പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും ഈ ദിവസം അറിയപ്പെടുന്നു.വേണാട് രാജാവായിരുന്ന ഉദയ മാർത്താണ്ഡവർമയാണു കൊല്ലവർഷത്തിനു തുടക്കമിട്ടതെന്നും ശങ്കരാചാര്യർ തുടങ്ങിവച്ചതാണെന്നും സപ്തർഷി വർഷത്തിന്റെ വകഭേദമാണെന്നും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്ക് മലയാളികൾ പ്രതീക്ഷയോടെ കാൽവയ്ക്കുന്ന ദിവസം. കർക്കടകത്തിന്റെ വറുതിയുടെ നാളുകൾ പിന്നിട്ട് ഓണത്തെ വരവേൽക്കാനായി നാട് ഒരുങ്ങുന്നു .എല്ലാ ദുരിതങ്ങളും മറന്ന്, സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പൊൻപുലരിയിലേക്ക് വീണ്ടുമൊരു ചിങ്ങമാസം വന്നെത്തിയിരിക്കുന്നു.എല്ലാ പ്രേക്ഷകർക്കും സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഒരു ഓണക്കാലം ആശംസിക്കുന്നു.
