ബഹ്‌റൈനില്‍ ഡോക്ടര്‍മാരുടെ പരിശീലനം ഇനി ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍

  • Home page
  • Business & Strategy
  • ബഹ്‌റൈനില്‍ ഡോക്ടര്‍മാരുടെ പരിശീലനം ഇനി ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍

ബഹ്‌റൈനില്‍ ഡോക്ടര്‍മാരുടെ പരിശീലനം ഇനി ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍


റെസിഡൻസി പ്രോഗ്രാമില്‍ പരിശീലനം നടത്തുന്ന ഡോക്ടർമാരുടെ പഠനവും പ്രൊഫഷണല്‍ വളർച്ചയും കൂടുതല്‍ കാര്യക്ഷമമാക്കാൻ ബഹ്റൈനില്‍ പുതിയ ഇലക്‌ട്രോണിക് പരിശീലന പ്ലാറ്റ്ഫോം.ഡോക്ടർമാരുടെ പരിശീലനവുമായി ബന്ധപ്പെട്ട നടപടികള്‍ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.ബഹ്റൈൻ ആരോഗ്യ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയിലാണ് പുതിയ ഇലക്‌ട്രോണിക് ട്രെയിനിങ് പ്ലാറ്റ്ഫോമിന്റെ സാധ്യതകളും പ്രയോജനങ്ങളും വിശദീകരിച്ചത്.പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഡിജിറ്റലായി കൈകാര്യം ചെയ്യാൻ കഴിയുന്ന സംവിധാനം ഡോക്ടർമാർക്കും പരിശീലകരും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. പരിശീലന പുരോഗതി വിലയിരുത്താനും ആവശ്യമായ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും ഡിജിറ്റല്‍ സംവിധാനങ്ങള്‍ സഹായിക്കും.

Leave A Comment