മോദിയും അമിത് ഷായും രണ്ട് തവണ എത്തും; കേരളത്തിൽ വൻനിര പ്രചാരണത്തിന്

  • Home-FINAL
  • Business & Strategy
  • മോദിയും അമിത് ഷായും രണ്ട് തവണ എത്തും; കേരളത്തിൽ വൻനിര പ്രചാരണത്തിന്

മോദിയും അമിത് ഷായും രണ്ട് തവണ എത്തും; കേരളത്തിൽ വൻനിര പ്രചാരണത്തിന്


തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രിയും ദേശീയ നേതാക്കളുമടക്കം വൻ നിരയെത്തുമെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും രണ്ട് തവണ പ്രചാരണത്തിനെത്തുമ്പോൾ ദേശീയ അധ്യക്ഷൻ നിതിൻ നബീൻ മൂന്ന് തവണ എത്തും.
സ്ഥാനാർഥികളുടെ പത്രികാ സമർപ്പണത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എത്തുമ്പോൾ കാസർഗോട്ട് ഡൽഹി മുഖ്യമന്ത്രിയും കണ്ണൂരില്‍ മണിപ്പുർ മുഖ്യമന്ത്രിയും കൊല്ലത്തും കാഞ്ഞിരപ്പള്ളിയിലും ​ഗോവ മുഖ്യമന്ത്രിയും എത്തും.

ഇതുവരെ രണ്ടു ഘട്ടങ്ങളിലായി 86 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. മൂന്നാം പട്ടിക ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. തിരുവനന്തപുരം സെൻട്രൽ, മാവേലിക്കര അടക്കം പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്.

Leave A Comment