ന്യൂ ഇന്ത്യൻ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഫെയർവെൽ സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ന്യൂ ഇന്ത്യൻ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഫെയർവെൽ സംഘടിപ്പിച്ചു

ന്യൂ ഇന്ത്യൻ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ഫെയർവെൽ സംഘടിപ്പിച്ചു


ബഹ്‌റൈൻ ന്യൂ ഇന്ത്യൻ സ്‌കൂൾ പതിനൊന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഫെബ്രുവരി 3-ാം തീയതി ശനിയാഴ്ച പന്ത്രണ്ടാം ക്ലാസ് ബാച്ചിന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഫെയർ വെൽ സംഘടിപ്പിച്ചു. സ്കൂൾ ചെയർമാൻ ഡോ. ജാൻ എം.ടി. തോട്ടുമാലിൽ, എക്‌സിക്യൂട്ടീവ് ഡയറക്ടർ, ജെമി തോട്ടുമാലിൽ തോമസ്, ഡയറക്ടർ ജോബി കെ അഗസ്റ്റിൻ തുടങ്ങിയവർ അതിഥികളായി പങ്കെടുത്ത ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ. ഗോപിനാഥമേനോൻ ഫെയർ വെൽ പരിപാടിയിൽ എത്തിയ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, മറ്റ് അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. ചടങ്ങിൽ പതിനൊന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഡാൻസും സീനിയേഴ്സിനായി സൂക്ൾ ഓർമ്മകൾ കോർത്തിണക്കിയ വീഡിയോ അവതരണവും ഒരുക്കിയിരുന്നത് പ്രത്യേകം ശ്രദ്ധയാകർഷിച്ചു.

ചടങ്ങിൽ 2023-24-ലെ പ്രിൻസ് ആൻഡ് പ്രിൻസസ് പ്രഖ്യാപനവും നടന്നു. XII D യിലെ മുഹമ്മദ് ഷാഹിദ് ഷംനാദ്, XII B യിലെ ഗബ്രിയേലാ സാജു ജോൺ എന്നിവർ പ്രിൻസ്, പ്രിൻസസ് പദവികൾ കരസ്ഥമാക്കിയതോടൊപ്പം അവരെ ഇങ്ങനൊരു വിജയത്തിൽ എത്തിച്ചതിൽ സ്കൂളിനും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉള്ള പങ്കിനെക്കുറിച്ചു അവർ ഓർക്കുകയും നന്ദി പറയുകയും ചെയ്തു.

Leave A Comment