ബഹ്‌റൈനിലെ ന്യൂ ഇന്ത്യൻ സ്‌കൂൾ 36-ാമത് സ്ഥാപക ദിനവും ഇൻവെസ്റ്റിചർ ചടങ്ങും ജൂൺ 6 ന് ഡോ. ടി. ടി. തോമസ് ഹാളിൽ ആഘോഷിച്ചു. പരിപാടിയിൽ സ്‌കൂൾ ചെയർമാൻ ഡോ. ജാൻ എം. ടി. തോട്ടുമാലിൽ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ജെമി തൊട്ടുമാലിൽ തോമസ്, ഡയറക്ടർ ജോബി അഗസ്റ്റിൻ, പ്രിൻസിപ്പൽ ഡോ. കെ. ഗോപിനാഥ് മേനോൻ, വൈസ് പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിശുദ്ധ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ബഹ്‌റൈൻ ദേശീയ ഗാനവും സ്കൂൾ ഗാനവും ആലപിച്ചു. പ്രിൻസിപ്പൽ ഡോ. കെ. ഗോപിനാഥ് മേനോൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി കൗൺസിൽ അംഗങ്ങൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു. ചെയർമാൻ ഡോ. ജാൻ എം. ടി. തോട്ടുമാലിലും ഡയറക്ടർ ജോബി അഗസ്റ്റിനും യുവ നേതാക്കളെ അഭിനന്ദിക്കുകയും വിദ്യാർത്ഥി സമൂഹത്തിന് മാതൃകയായി പ്രവർത്തിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. “സ്കൂൾ സ്ഥാപകൻ അന്തരിച്ച ഡോ. ടി. ടി. തോമസിന് ആദരാഞ്ജലികൾ അർപ്പിച്ചും കൊണ്ടും . സ്കൂളിന്റെ വളർച്ചയെയും നേട്ടങ്ങളെയും ഉയർത്തിക്കാട്ടുന്നതുമായ ദൃശ്യാ അവതരണം ജേർണി ത്രൂ ദ ഇയേഴ്‌സും ചടങ്ങിൽ ഒരുക്കിയിരുന്നു . പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് കൗൺസിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഇൻവെസ്റ്റിചർ ചടങ്ങിൽ ചെയർമാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ, ഡയറക്ടർ, പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ കൗൺസിൽ അംഗങ്ങളെയും, ഹൗസ് ലീഡർമാരെയും, ടീച്ചർ ഇൻ-ചാർജുകളെയും ബാഡ്ജുകളും സാഷുകളും ധരിച്ച് ഔദ്യോഗികമായി ആദരിച്ചു. പട്ടിണിയുടെയും വിശപ്പിന്റെയും അവബോധം വളർത്തുന്ന സ്കിറ്റും പരിപാടിയിൽ ഉണ്ടായിരുന്നു. 2026 ലെ ഹെഡ് ബോയിയുടെയും ഹെഡ് ഗേളിന്റെയും നന്ദി പ്രകാശനത്തോടെയാണ് പരിപാടി അവസാനിച്ചത്.
