കോഴിക്കോട് ഫെസ്റ്റ് 25-26′: സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനവും ലോഗോ പ്രകാശനവും നടന്നു

  • Home-FINAL
  • GCC
  • Bahrain
  • കോഴിക്കോട് ഫെസ്റ്റ് 25-26′: സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനവും ലോഗോ പ്രകാശനവും നടന്നു

കോഴിക്കോട് ഫെസ്റ്റ് 25-26′: സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനവും ലോഗോ പ്രകാശനവും നടന്നു


മനാമ: ബഹ്‌റൈൻ പ്രവാസി സമൂഹത്തിന് പുത്തൻ ഉണർവേകിക്കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കോഴിക്കോട് ഫെസ്റ്റ് 25-26’ന് തുടക്കമായി. ഫെസ്റ്റിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനവും ലോഗോ പ്രകാശനവും ഒ.ഐ.സി.സി ആസ്ഥാനത്ത് നടന്നു.

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം നിർവഹിച്ചു. തുടർന്ന് ഫെസ്റ്റിന്റെ ഔദ്യോഗിക ലോഗോ വർക്കിംഗ് പ്രസിഡണ്ട് ബോബി പാറയിലിന് കൈമാറിക്കൊണ്ട് അദ്ദേഹം പ്രകാശന കർമ്മം നിർവഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫെസ്റ്റ് ജനറൽ കൺവീനർ പ്രവിൽ ദാസ് പി.വി സ്വാഗതം പറഞ്ഞു.

കലാ-കായിക-സാംസ്‌കാരിക രംഗങ്ങളിൽ നാല് മാസത്തോളം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കുന്നത്. 2025 നവംബർ 21-ന് ആരംഭിക്കുന്ന ആഘോഷങ്ങൾ 2026 മാർച്ച് 27-ന് നടക്കുന്ന സമാപന സമ്മേളനത്തോടെ പര്യവസാനിക്കും.

കുട്ടികൾക്കായി ചിത്രരചന, ക്വിസ് മത്സരങ്ങൾ, മുതിർന്നവർക്കായി പാചക മത്സരം, വോളിബോൾ-ക്രിക്കറ്റ് ടൂർണമെന്റുകൾ, വടംവലി മത്സരം, സെമിനാറുകൾ, വനിതാ സംഗമം, ലീഡർഷിപ്പ് ക്യാമ്പ്, രക്തദാന ക്യാമ്പ്, പ്രതിനിധി സമ്മേളനം, പൊതു സമ്മേളനം, കലാപരിപാടികൾ തുടങ്ങി ബഹ്‌റൈനിലെ മുഴുവൻ പ്രവാസികൾക്കും പങ്കുചേരാവുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഫെസ്റ്റ് പ്രോഗ്രാം കോഡിനേറ്റർ ഷമീം കെ.സി പറഞ്ഞു.

പ്രോഗ്രാം കൺവീനർ വിൻസെൻ്റ് കക്കയം, ദേശീയ ഭാരവാഹികളായ മനു മാത്യു (സെക്രട്ടറി), സെയ്ത് എം.എസ് (ജനറൽ സെക്രട്ടറി – കോഴിക്കോട് ഇൻ ചാർജ്), ഗിരീഷ് കാളിയത്ത് (വൈസ് പ്രസിഡന്റ്), രഞ്ജൻ കച്ചേരി, റീജിത്ത് മൊട്ടപ്പാറ (സെക്രട്ടറിമാർ) എന്നിവർ ആശംസകൾ അർപ്പിച്ചു.

വിവിധ ജില്ലാ-നിയോജക മണ്ഡലം നേതാക്കളായ റംഷാദ് അയിലക്കാട് (മലപ്പുറം), സൽമാൻ ഫാരിസ് (പാലക്കാട്), അലക്സ് മഠത്തിൽ (പത്തനംതിട്ട), റഷീദ് മുയിപോത്ത് (പേരാമ്പ്ര), ഫാസിൽ കൊയിലാണ്ടി (കൊയിലാണ്ടി) എന്നിവരും സംസാരിച്ചു.

പരിപാടികൾക്ക് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റുമാരായ രവി പേരാമ്പ്ര, അനിൽ കൊടുവള്ളി, കുഞ്ഞമ്മദ് കെ.പി, സെക്രട്ടറിമാരായ തസ്തക്കീർ, ഷാജി പി.എം, അഷ്റഫ് പുതിയപാലം, വാജിദ് എം, വിവിധ പരിപാടികളുടെ കൺവീനർ മാരായ സുരേഷ് പി.പി, അസീസ് ടി.പി മൂലാട്, സുബിനാസ് കിട്ടു, ഷൈജാസ് എരമംഗലം, ബിജു കൊയിലാണ്ടി, അബ്ദുൽസലാം മുയിപോത്ത്, എന്നിവരും മെമ്പർമാരായ എ.ടി.കെ അബ്ദുള്ള, രമേശ് വള്ളിയോത്ത് എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിന് പ്രദീപ് മൂടാടി നന്ദി രേഖപ്പെടുത്തി.

Leave A Comment