ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി മെയ് ദിനാഘോഷം നടത്തി.

  • Home-FINAL
  • Business & Strategy
  • ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി മെയ് ദിനാഘോഷം നടത്തി.

ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മിറ്റി മെയ് ദിനാഘോഷം നടത്തി.


ഒ ഐ സി സി ബഹ്റൈൻ പത്തനംതിട്ട ജില്ലാ കമ്മറ്റി മെയ് ദിനാഘോഷം നടത്തി . ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒ ഐ സി സി ബഹ്‌റൈൻ വർക്കിംഗ് പ്രസിഡൻ്റ് ബോബി പാറയിൽ ഉദ്ഘാടനം ചെയ്യുതു.എട്ടുമണിക്കൂർ ജോലി, എട്ടു മണിക്കൂർ വിനോദം, എട്ടുമണിക്കൂർ വിശ്രമം എന്ന മുദ്രവാക്യം യത്ഥാർഥ്യമാക്കാൻ മുൻ തലമുറ നടത്തിയ ത്യാഗങ്ങളെ യോഗം അനുസ്മരിച്ചു.കൃഷിയിടം മുതൽ ബഹിരാകാശ ഗവേഷണ കേന്ദ്രം വരെ, നിർമ്മാണ മേഖല മുതൽ ഐടി മേഖല വരെ നമ്മുടെ ദൈനംദിന ജീവിതം സുഗമാക്കുന്നത് തൊഴിലാളികളുടെ അക്ഷീണ പരിശ്രമമാണ്. ലോകമെമ്പാടും മെയ് ദിനം ആഘോഷിക്കുന്ന വേളയിൽ പ്രിയപ്പെട്ട എല്ലാവക്കും യോഗം ആശംസകൾ നേർന്നു.യോഗത്തിൽ ഒഐസിസി നാഷണൽ കമ്മറ്റിയുടെ ജനറൽ സെക്രട്ടറിമാരായ മനുമാത്യു, സയ്യിദ് എം.എസ്, ജീസൺ ജോർജ്, ജേക്കബ് തേക്ക് തോട്, വിനോദ് ഡാനിയേൽ , ജില്ലാ കമ്മറ്റിയുടെ ഭാരവാഹികൾ ആയ കോശി ഐപ്പ്, ബിബിൻ മാടത്തേത്ത്, സിജി തോമസ്സ്, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. യോഗത്തിന് ജോൺസൺ. ടി. തോമസ്സ് സ്വാഗതവും ബ്രൈറ്റ് രാജൻ നന്ദിയും രേഖപ്പെടുത്തി . ജോർജ് യോഹന്നാൻ, ഈപ്പൻ പി. ജെ, റോബിൻ ജോർജ്, റെജി ചെറിയാൻ, എബിൻ ജോൺ, നോബിൾ ജേക്കബ് എന്നിവർ നേതൃത്വം നൽകി

Leave A Comment