പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷൻ ബഹ്റൈനിലെ പ്രമുഖ വ്യവസായിയും,ഒറ്റപ്പാലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സി എം എൻ ട്രസ്റ്റ് സ്ഥാപകനും ആയ പമ്പാവാസൻ നായരെ അനുമോദിച്ചു,അദ്ദേഹത്തിൻ്റെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടു നീണ്ട നിസ്വാർത്ഥമായ പ്രവർത്തനങ്ങൾ സമൂഹത്തിലെ നിരവധി നിരാലംബരും,നിരാശ്രയരും ആയ സഹജീവികൾക്ക് ഒരു പുതു പ്രതീക്ഷയും കൈത്താങ്ങും ആയി എന്നത് മാതൃകാപരമായ സാമൂഹ്യ പ്രതിബദ്ധതയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.തുടർന്നും പ്രവർത്തങ്ങൾ അനസ്യൂതം തുടരാൻ ആശംസകൾ നേർന്നു,അസോസിയേഷൻ വനിതാവിഭാഗം പ്രവർത്തകരായ നിമിഷ മണിലാൽ,പ്രിയ ജയശങ്കർ,അഞ്ജന പ്രസാദ് എന്നിവരും,രാകേഷ്,അനിൽ,ദീപക്,മണിലാൽ,ജയശങ്കർ എന്നിവരും ചേർന്ന് അദ്ദേഹത്തെ ആദരിച്ചു.
