പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ത്തി​ൻറെ വെ​ടി​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​ന് സ്റ്റോ​പ്പ് മെ​മ്മോ

  • Home-FINAL
  • Business & Strategy
  • പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ത്തി​ൻറെ വെ​ടി​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​ന് സ്റ്റോ​പ്പ് മെ​മ്മോ

പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ത്തി​ൻറെ വെ​ടി​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​ന് സ്റ്റോ​പ്പ് മെ​മ്മോ


തൃ​ശൂ​ർ: പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ത്തി​നു​വേ​ണ്ടി വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ നി​ർ​മി​ച്ചി​രു​ന്ന പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യ്ക്ക് സ്റ്റോ​പ്പ് മെ​മ്മോ. ജി​ല്ലാ ക​ള​ക്ട​ർ ആ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്. പാ​ല​ക്കാ​ട് മു​ത​ല​മ​ട വെ​ള്ളാ​രം​ക​ട​വി​ലു​ള്ള വെ​ടി​മ​രു​ന്ന് നി​ർ​മാ​ണ​ശാ​ല​യ്ക്കാ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ ആ​ർ. രാ​മ​ച​ന്ദ്ര​നാ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്.

ചി​റ്റൂ​ർ ത​ഹ​സി​ൽ​ദാ​ർ പ​ട​ക്ക നി​ർ​മാ​ണ ശാ​ല സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ പൂ​രം ന​ട​ത്തി​പ്പി​ൽ ജ​ന​വി​കാ​രം ക​ണ​ക്കി​ലെ​ടു​ക്കു​മെ​ന്ന് പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം അ​റി​യി​ച്ചി​രു​ന്നു.

Leave A Comment