പി.സി.ഡബ്ല്യു.എഫ് ബഹ്റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നോണം’23 സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • പി.സി.ഡബ്ല്യു.എഫ് ബഹ്റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നോണം’23 സംഘടിപ്പിച്ചു

പി.സി.ഡബ്ല്യു.എഫ് ബഹ്റൈൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നോണം’23 സംഘടിപ്പിച്ചു


പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹറൈൻ കമ്മിറ്റിയുടെ ആർട്സ് വിഭാഗം സൽമാനിയയിലുള്ള ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വെച്ചു വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.കുടുംബസംഗമം, കലാ കായിക മത്സരങ്ങൾ തുടങ്ങിയവ പരിപാടികൾക്ക് മിഴിവേകി, വിഭവ സമൃദ്ധമായ ഓണ സദ്യ നാടിൻറെ തനത് രുചികളെ ഓർമ്മിപ്പിക്കുന്നവയായിരുന്നു. തുടർന്ന് പരിപാടിയിൽ പങ്കെടുത്തവർക്ക് സമ്മാനദാനാം നടന്നു .

ആർട്സ് കൺവീനർ നസീർ കാഞ്ഞിരമുക്ക് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.സി.ഡബ്ല്യു.എഫ് പ്രസിഡന്റ് മുഹമ്മദ് മാറഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു.രക്ഷാധികാരികളായ ബാലൻ കണ്ടനകം, സദാനന്ദൻ കണ്ണത്ത്, ഫസൽ പി കടവ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ഇന്ത്യയുടെ സ്വതന്ത്ര ദിനത്തോടനുബന്ധിച്ചു നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ വിജയികളായ 11 പേരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ചരൽപറമ്പിൽ ഒന്നാം സ്ഥാനവും, ഹൈറുന്നിസ റസാക്ക് രണ്ടാം സ്ഥാനവും അർഷാദ് റാസി മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

ക്വിസ് മാസ്റ്റർ ഷബീറലി കക്കോവിന് പ്രസിഡന്റ്‌ മുഹമ്മദ്‌ മാറഞ്ചേരി മൊമെന്റോ നൽകി ആദരിച്ചു.പി.സി.ഡബ്ല്യു.എഫ്-ന്റെ പ്രത്യേക ഉപഹാരം മികച്ച ഫോട്ടോഗ്രാഫർ കൂടിയായ സെയ്തലവി എ വി ക്ക് പി.സി.ഡബ്ല്യു.എഫ് ജനറൽ സെക്രട്ടറി ജഷീർ മാറോളിയിൽ നൽകി ആദരിച്ചുവിവിധങ്ങളായ കലാ പരിപാടികൾക്ക് പിടി അബ്ദുറഹ്മാൻ,മുസ്തഫ കൊളക്കാട്ട്,ഷറഫ് വിഎം പുതുപൊന്നാനി,ഷഫീഖ് പാലപ്പെട്ടി,റംഷാദ് റഹ്‌മാൻ , നബീൽ എം വി കൊല്ലൻപടിസുരേഷ്,അലി കാഞ്ഞിരമുക്ക് ,ഷമീർ പുതിയിരുത്തി,ദർവേഷ് പൊന്നാനി,എംഎഫ് റഹ്‌മാൻഷാഫി പുത്തൻപള്ളിമുജീബ്‌ വെളിയങ്കോട്,
നൗഷാദ് എന്നിവർ നേതൃത്വം നൽകി .ഹസൻ വിഎം മുഹമ്മദ് പ്രോഗ്രാം കോ-ഓർഡിനേറ്ററായ പരിപാടിയിൽ സെക്രട്ടറി ജഷീർ മാറോളിയിൽ സ്വാഗതവും മധു എടപ്പാൾ നന്ദിയും പറഞ്ഞു.

Leave A Comment