നിയമ സഹായത്തിന്റെ സാന്ത്വന സ്പർശം:പ്രവാസി ലീഗൽ സെൽ ‘കണക്റ്റിംഗ് പീപ്പിൾ’ ശ്രദ്ധേയമായി.

  • Home-FINAL
  • Business & Strategy
  • നിയമ സഹായത്തിന്റെ സാന്ത്വന സ്പർശം:പ്രവാസി ലീഗൽ സെൽ ‘കണക്റ്റിംഗ് പീപ്പിൾ’ ശ്രദ്ധേയമായി.

നിയമ സഹായത്തിന്റെ സാന്ത്വന സ്പർശം:പ്രവാസി ലീഗൽ സെൽ ‘കണക്റ്റിംഗ് പീപ്പിൾ’ ശ്രദ്ധേയമായി.


നിയമപരമായ വിഷയങ്ങളിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പ്രവാസികൾക്ക് സൗജന്യ നിയമസഹായം നൽകുന്ന പ്രവാസി ലീഗൽ സെൽ (പിഎൽസി) ബഹ്‌റൈൻ ചാപ്റ്ററിന്റെ ‘കണക്റ്റിംഗ് പീപ്പിൾ’ എന്ന പരിപാടിയുടെ – രണ്ടാം ഭാഗം സെപ്തംബർ 23-ന് ശനിയാഴ്ച വൈകീട്ട് 8 മണി മുതൽ ഉമൽ ഹസം കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ നടന്നു. പിഎൽസി ബഹ്റൈൻ പ്രസിഡന്റ് സുധീർ തിരുനിലത്ത് സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച പരിപാടിയിൽ പിഎൽസി ഗ്ലോബൽ പ്രസിഡന്റ് ജോസ് എബ്രഹാം ഓൺലൈനിൽ ഡൽഹിയിൽ നിന്നും സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കിംസ് ഹെൽത്തിലെ ഇന്റെർണൽ മെഡിസിൻ ഡോക്ടർ ഹാജിറ ബീഗം ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും ആരോഗ്യ സംരക്ഷണ മാർഗങ്ങളെക്കുറിച്ചും പ്രഭാഷണം നടത്തി. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവർ തുടർന്ന് സംസാരിച്ചു. അത് ഒരാളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും ഡോക്ടർ വിശദമായി സംസാരിച്ചു.

973 ലോഞ്ച് ന്റെയും കിംസ് ഹെൽത്തിന്റെയും സംയുക്ത സംരഭമായ കെയർ ഫോർ ഹെർ ഹെൽത്ത് കാർഡിൻ്റെ ഔപചാരികമായ വിതരണ ഉൽഘാടനം കിംസ്ഹെൽത്ത് ജിസിസി യൂണിറ്റുകളുടെ ഓപ്പറേഷൻസ് ആൻഡ് പ്രോജെക്ടസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജേക്കബ് തോമസ് 973ലോഞ്ച് ടീമിന് കൈമാറിക്കൊണ്ട് നിർവഹിച്ചു. ഓരോമാസവും അർഹരായ10 വനിതകൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.പരിപാടിയിൽ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയും ബഹ്റൈൻ പാർലമെന്റ് അംഗം ഡോ: ഹസ്സൻ ഈദ് ബുഖാമാസ് , മിനിസ്ട്രി ഓഫ് ലേബർ ഗൈഡൻസ് ആൻഡ് അവെർനസ് വിഭാഗം മേധാവി ഹുസ്സൈൻ അൽ ഹുസൈനി എന്നിവർ വിശിഷ്ടാതിഥികളും ആയിരുന്നു.ബഹ്‌റൈനും ഭാരതവും തമ്മിലുള്ള ഊഷ്മളമായ നയതന്ത്ര ബന്ധത്തെക്കുറിച്ചും പ്രവാസികൾ ബഹ്‌റൈൻ നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഇന്ത്യൻ അംബാസഡർ സംസാരിച്ചു .

വിശിഷ്ടാതിഥി ആയ ബഹ്റൈൻ പാർലമെന്റ് അംഗം ഡോ: ഹസ്സൻ ഈദ് ബുഖാമസ് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.പ്രവാസി സമൂഹം നേരിടുന്ന തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ടോക് ഷോ ആയ ‘കണക്‌റ്റിംഗ് പീപ്പിൾ’ എന്ന സെഷനിൽ അഡ്വക്കേറ്റ് വഫ അൽ അൻസാരി, അഡ്വക്കേറ്റ് മാധവൻ കല്ലത്ത് , അഡ്വക്കേറ്റ് മുഹമ്മദ് മക്ലൂക്ക് എന്നിവർ പങ്കെടുത്തു.പിഎൽസി ഗവേർണിങ് കൗൺസിൽ അംഗം രാജി ഉണ്ണികൃഷ്ണൻ ആയിരുന്നു ടോക് ഷോയുടെ മോഡറേറ്റർ.തുടർന്ന് നടന്ന സ്പന്ദന, ഗണേഷ് എന്നിവർ നയിച്ച ചോദ്യോത്തര സെഷൻ ശ്രദ്ധേയമായിരുന്നുശ്രീലങ്കൻ അംബാസിഡർ വിജെരത്നേ മെൻഡിസ് , നേപ്പാൾ എംബസി, ബംഗ്ലാദേശ് എംബസി എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർ , മറ്റു സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

പിഎൽസി ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ ട്രഷറർ ടോജി, മീഡിയ കോഓർഡിനേറ്റർ ഫ്രാൻസിസ് കൈതാരത്ത്  അസി ജനറൽസെക്രട്ടറി ശ്രീജ ശ്രീധരൻ , വിനോദ് നാരായണൻ, ഹരി ബാബു, ജയ് ഷാ, ഗണേഷ് മൂർത്തി, മുഹമ്മദ് സലിം മണിക്കുട്ടൻ, പ്രീതി പ്രവീൺ, രാജി ഉണ്ണികൃഷ്ണൻ, റിതിൻ രാജ്, സുഭാഷ് തോമസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.സപ്പോർട്ടിങ് അംഗങ്ങളായ ഹർബിന്ദർ ഗാബയും സതീഷ് കുമാറും രജിസ്ട്രേഷൻ ഡെസ്ക് കൈകാര്യം ചെയ്തു. പിഎൽസി ജനറൽ സെക്രെട്ടറി സുഷ്മ ഗുപ്ത നന്ദി രേഖപ്പെടുത്തി.

Leave A Comment