പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കണമെന്ന് ഇ.ഡി ; ഡിജിപിക്ക് കത്ത് നൽകി

  • Home page
  • Kerala
  • പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കണമെന്ന് ഇ.ഡി ; ഡിജിപിക്ക് കത്ത് നൽകി

പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കണമെന്ന് ഇ.ഡി ; ഡിജിപിക്ക് കത്ത് നൽകി


തിരുവനന്തപുരം:അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണാ വിജയൻ, മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ഇതാവശ്യപ്പെട്ട് ഇ.ഡി ഡിജിപിക്ക് കത്ത് നൽകി. മാസപ്പടി കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്‌ഡിൽ ഇഡി കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. കത്ത് ലഭിച്ച വിവരം ഡിജിപി സ്ഥിരീകരിച്ചു.നിലവിൽ വീണാ വിജയനെതിരായ കേസ് മാത്രമാണ് ഇഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ മാസപ്പടി ലഭിച്ചതിന്റെ ഗുണഭോക്താക്കളാണ് മുഹമ്മദ് റിയാസും പിണറായി വിജയനും എന്ന് കണ്ടെത്തി. മാസപ്പടി കേസിൽ ഇവരെ പ്രതിചേർക്കാൻ ഇഡിക്ക് കഴിയില്ല. അതിനാലാണ് മറ്റൊരു കേസെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
വീണ ഹവാല ഇടപാടുകൾ നടത്തിയതായി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് നേരത്തേ കണ്ടെത്തിയിരുന്നു. വീണയുടെ ഡയറിയിൽ 20.05 കോടിയുടെ ഇടപാടുകളും, 85 ലക്ഷം രൂപ ദുബായിലേക്ക് അയച്ചതിന്റെ വിവരങ്ങളുമുണ്ടെന്ന് ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. സിഎംആർഎൽ കമ്പനിയിൽ നിന്ന് നൽകാത്ത സേവനങ്ങൾക്ക് പണം പറ്റിയെന്ന അന്വേഷണത്തിൽ കോഴിക്കോട് ഒമ്പത് കേന്ദ്രങ്ങളിൽ നടത്തിയ റെയ്‌ഡിന് പിന്നാലെയാണ് ഇഡി വാർത്താക്കുറിപ്പ് ഇറക്കിയത്.

Leave A Comment