വോ​ട്ടെ​ണ്ണ​ലി​ൽ ജാ​ഗ്ര​ത വേ​ണം; കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ യോ​ഗം വി​ളി​ച്ച് മ​മ​ത

  • Home-FINAL
  • Business & Strategy
  • വോ​ട്ടെ​ണ്ണ​ലി​ൽ ജാ​ഗ്ര​ത വേ​ണം; കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ യോ​ഗം വി​ളി​ച്ച് മ​മ​ത

വോ​ട്ടെ​ണ്ണ​ലി​ൽ ജാ​ഗ്ര​ത വേ​ണം; കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ യോ​ഗം വി​ളി​ച്ച് മ​മ​ത


കൊൽ​ക്ക​ത്ത: ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ലി​നു മു​മ്പ് കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രു​ടെ യോ​ഗം വി​ളി​ച്ച് മ​മ​ത ബാ​ന​ർ​ജി. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വെ​ർ​ച്വ​ലാ​യി ചേ​രു​ന്ന യോ​ഗ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ എ​ല്ലാ കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രും പ​ങ്കെ​ടു​ക്ക​ണം. തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം വോ​ട്ടെ​ണ്ണ​ലി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രെ മാ​ത്രം സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​ക്കി​യ​തി​നെ​തി​രെ തൃ​ണ​മൂ​ൽ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രെ കൗ​ണ്ടിം​ഗ് സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രാ​ണെ​ന്നും അ​വ​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

Leave A Comment