ബഹ്റൈൻ പ്രതിഭ ഇരുപത്തിയൊമ്പതാമത് കേന്ദ്ര സമ്മേളന ലോഗോ ക്ഷണിക്കുന്നു.

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ പ്രതിഭ ഇരുപത്തിയൊമ്പതാമത് കേന്ദ്ര സമ്മേളന ലോഗോ ക്ഷണിക്കുന്നു.

ബഹ്റൈൻ പ്രതിഭ ഇരുപത്തിയൊമ്പതാമത് കേന്ദ്ര സമ്മേളന ലോഗോ ക്ഷണിക്കുന്നു.


ബഹ്റൈനിലെ സാമൂഹിക കലാ സാംസ്ക്കാരിക ജീവകാരുണ്യ കായിക രംഗത്ത് ശബ്ദമില്ലാത്തവൻ്റെ ശബ്ദമായി കഴിഞ്ഞ നാല്പത് വർഷമായി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ് ബഹ്റൈൻ പ്രതിഭ.

പവിഴ ദ്വീപിലെ പ്രവാസി കൂട്ടായ്മയിൽ അഗ്രഗണ്യരായ ബഹ്റൈൻ പ്രതിഭയുടെ ഇരുപത്തിയൊമ്പതാമത് കേന്ദ്ര സമ്മേളനം ഡിസംബർ മാസം 15 ന് സഖാവ് കൊടിയേരി ബാലകൃഷ്ണൻ നഗറിൽ വെച്ച് നടക്കുകയാണ്.

സമ്മേളനത്തിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നതായും.(ബഹ്റൈന് പുറത്തുള്ളവർക്കും അയക്കാവുന്നതാണ്) ഒക്ടോബർ 3 ന് മുമ്പ് അയച്ച് കിട്ടുന്നവയിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് ഉചിതമായ സമ്മാനം നൽകുന്നതാണെന്നും പ്രതിഭ ജനൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടൻ എന്നിവർ അറിയിച്ചു. ലോഗോയുടെ PDF file ഇതോടൊപ്പം ഉള്ള വാട്ട്സ്ആപ് നമ്പറുകളിലോ+973 3928 3875, +973 39175836, bphelpdeskbh@gmail.com എന്ന മെയിൽ ഐഡിയിലോ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 00973 38302411 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Leave A Comment