പാക്‌ട് – പൊന്നോണം: ഓണാഘോഷം അവിസ്മരണീയമാക്കി പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ

  • Home-FINAL
  • Business & Strategy
  • പാക്‌ട് – പൊന്നോണം: ഓണാഘോഷം അവിസ്മരണീയമാക്കി പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ

പാക്‌ട് – പൊന്നോണം: ഓണാഘോഷം അവിസ്മരണീയമാക്കി പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ


പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർവർഷം തോറും സംഘടിപ്പിക്കാറുള്ള “പാക്ട് ഓണം”, ഈ വർഷം ക്രൗൺ പ്ലാസ കോൺഫറൻസ് ഹാളിൽ അതിഗംഭീരമായിആഘോഷിച്ചു. കലാസ്വാദകർക്കും സദ്യ പ്രേമികൾക്കും പാക്ട് അംഗങ്ങൾക്കും മികച്ച ഒരു ഉത്സവാനുഭവം എന്ന നിലയിൽ അവിസ്മരണീയമായി. പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ശ്രീ ഇജാസ് അസ്‌ലം, ബഹ്‌റിനിലെ ബിസിനസ് ഐക്കണായ പമ്പാവാസൻ നായർ, പാലക്കാട് പ്രവാസി സെന്റർ വൈസ് പ്രസിഡന്റ് ശശി ചെമ്പനക്കാട്, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ , പ്രിൻസിപ്പൽ ശ്രീ പളനി സ്വാമി , സി പി ആർ എഫ് ചെയർമാൻ ഡോ : ബാബു രാമചന്ദ്രൻ , സെക്രട്ടറി പങ്കജ് നെല്ലൂർ , ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ശ്രീ ചെറിയാൻ , ഇന്ത്യൻ ക്ലബ് എക്സ്-പ്രസിഡന്റ് ശ്രീ സ്റ്റാലിൻ , കെ എസ് സി എ പ്രസിഡന്റ് പ്രവീൺ നായർ , സുമിത്ര പ്രവീൺ , ബഷീർ, അമ്പിളി, സുബൈർ കണ്ണൂർ നിസാർ ഫഹദാൻ, അമ്പിളിക്കുട്ടൻ, എബ്രഹാം ജോൺ, സുധീർ തിരുനിലത്ത് , പ്രേംജിത് തുടങ്ങിയവരും .പ്രമുഖ സംഘടനകളുടെ നേതാക്കൾ, ടൈറ്റിൽ സ്പോൺസർ അൽ ഷെരിഫ് കമ്പനി പ്രതിനിധി, പ്ലാറ്റിനം,ഗോൾഡ്,സിൽവർ സ്‌പോൺസർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.

തുടർന്ന് നടന്ന, ‘തനി പാലക്കാടൻ സ്റ്റൈൽ സദ്യ’ ആയിരത്തിഎണ്ണൂറിൽപരം വരുന്ന ബഹറിൻ മലയാളികൾ ആസ്വദിച്ചു കഴിച്ചു. മാവേലിമന്നനും പൂക്കളവും തിരുവാതിരകളിയും മറ്റനവധി നൃത്തനൃത്യങ്ങളും സോപാനം വാദ്യകലാസംഘവും ഐ ഐ പി എ നിധിനും ചേർന്ന് ഒരുക്കിയ ഫ്യൂഷൻ മ്യൂസിക്കും ഒക്കെയായി പാക്‌ട് പൊന്നോണം ഇത്തവണയും കാണികളുടെ മനം കവരുകയും പകരം വയ്ക്കാനില്ലാത്ത ഒരു അനുഭവമായി മാറുകയും ചെയ്തു. ഈ പൊന്നോണം ഒരു മെഗാ ഇവന്റ് ആക്കി മാറ്റുനതിനു വേണ്ടി കഠിന പ്രയത്നം ചെയ്ത എല്ലാവരോടും നന്ദിയും ആദരവും അറിയിക്കുന്നതായി പാക്‌ട് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു

Leave A Comment