ടിക്കറ്റിതര വരുമാനത്തിന് വഴിയൊരുങ്ങി;സ്വകാര്യ ബസുകളുടെ പുറത്തും അകത്തും പരസ്യങ്ങള്‍ പതിപ്പിക്കാന്‍ അനുമതി

  • Home-FINAL
  • Business & Strategy
  • ടിക്കറ്റിതര വരുമാനത്തിന് വഴിയൊരുങ്ങി;സ്വകാര്യ ബസുകളുടെ പുറത്തും അകത്തും പരസ്യങ്ങള്‍ പതിപ്പിക്കാന്‍ അനുമതി

ടിക്കറ്റിതര വരുമാനത്തിന് വഴിയൊരുങ്ങി;സ്വകാര്യ ബസുകളുടെ പുറത്തും അകത്തും പരസ്യങ്ങള്‍ പതിപ്പിക്കാന്‍ അനുമതി


തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ പരസ്യം നല്‍കാനുള്ള അനുമതി നല്‍കുന്നുവെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍. സ്വകാര്യ ബസ് ഉടമകള്‍ ഉന്നയിച്ചിരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ ഗതാഗതനയം നടപ്പാക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.സ്വകാര്യ ബസുകളുടെ പുറത്തും അകത്തും പരസ്യങ്ങള്‍ പതിപ്പിക്കുന്നതിനുള്ള അനുമതിയാണ് നല്‍കുന്നത്. കെഎസ്ആര്‍ടിസി ബസുകളില്‍ മുമ്പുതന്നെ പരസ്യങ്ങള്‍ പതിപ്പിച്ചിരുന്നു. എന്നാല്‍, പ്രൈവറ്റ് ബസുകളുടെ പുറത്ത് പരസ്യം പതിപ്പിക്കാനുള്ള അനുമതി ഇപ്പോഴാണ് നല്‍കുന്നത്.
ഈ തീരുമാനത്തെ സ്വകാര്യ ബസ് ഉടമകള്‍ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ പ്രിയദര്‍ശിനി സൗജന്യ യാത്ര നല്‍കിയതിന് പിന്നാലെ സ്വകാര്യ ബസ് മേഖലയ്ക്ക് ഉണ്ടായ ആഘാതം മറികടക്കുന്നതിനാണ് ബസുകളില്‍ പരസ്യം പതിപ്പിക്കാനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള നിക്ഷേപകരുടെ പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനും, ഏതൊക്കെ മേഖലയിലാണ് ഇത് ബാധിച്ചിരിക്കുന്നതെന്നും പഠിക്കുന്നതിനായി ബി. പത്മകുമാര്‍ ചെയര്‍മാനും ഡോ. ശ്രീദേവി വൈസ് ചെയര്‍പേഴ്സണുമായിട്ടുള്ള കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും 45 ദിവസത്തിനുള്ളില്‍ അവരുടെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Leave A Comment