റവ:ഫാദർ മാത്യുസ് പ്ലാവിളയിലിന് സ്വീകരണം നൽകി

  • Home-FINAL
  • Business & Strategy
  • റവ:ഫാദർ മാത്യുസ് പ്ലാവിളയിലിന് സ്വീകരണം നൽകി

റവ:ഫാദർ മാത്യുസ് പ്ലാവിളയിലിന് സ്വീകരണം നൽകി


ബഹ്റൈൻ സെൻ്റ് മേരീസ് ഇൻഡ്യൻ ഓർത്തഡോക്സ് കത്തീഡ്രൽ കാത്തിരിപ്പ് ധ്യാനത്തിനായി കടന്നുവന്ന അടൂർ – കട മ്പനാട് ഭദ്രാസന സെക്രട്ടറി റവ: ഫാദർ മാത്യൂസ് പ്ലാവിളയിലിന് അടൂർ- കടമ്പനാട് ഭദ്രാസന അംഗങ്ങൾ സ്വീകരണം നൽകി.ബിനു രാജ് തരകൻ അദ്ധ്യക്ഷത വഹിച്ച യോഗം ഇൻഡ്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിന് വിനോദ് ഡാനിയേൽ സ്വാഗതവും, ശോഭ സജി നന്ദിയും പറഞ്ഞു. അലക്സ് മഠത്തിൽ, വിൻസെൻ്റ് തോമസ്സ് , ജോൺസൺ കല്ലുവിളയിൽ, ഗ്ലാഡിസ് ബിനുരാജ് , സന്തോഷ് പകലോമറ്റം, മാത്യുസ് നൈനാൻ, ഷൈജു, സൂരജ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഇതൊടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും സ്വീകരണത്തിന് മിഴിവേകി.

Leave A Comment