റിയാദ്: റിയാദ് കിംങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തിൽ 12 പേർ മരിച്ചു. ഇവരിൽ നാല് പേർ സൗദി പൗരന്മാരും ഒരാൾ അമേരിക്കൻ പൗരനുമാണ്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
വിമാന സർവിസുകൾ റദ്ദാക്കുകയും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തതായി അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. രണ്ടുദിവസം മുമ്പ് റിയാദ് കിംങ് ഖാലിദ് വിമാനത്താവളത്തിൽ ഹൂതി ആക്രമണത്തിൽ പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. സൗദി സഖ്യ രാജ്യങ്ങൾ ഹൂതികൾക്കെതിരെ ആക്രമണം നടത്തിയതിന്റെ തുടർച്ചയായി ഈയാഴ്ച നിരവധി തവണ റിയാദ് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായി.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ബന്ധപ്പെട്ട എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെട്ട് വിമാനത്തിന്റെ നിലവിലെ സ്ഥിതി (ഫ്ലൈറ്റ് സ്റ്റാറ്റസ്) ഉറപ്പാക്കണമെന്ന് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ മുന്നറിയിപ്പ് നൽകി.
