സമസ്ത ബഹ്റൈൻ “സാദ് അൽ മുത്തഖീൻ” എന്ന ശീർഷകത്തിൽ നടക്കുന്ന ത്രൈമാസ കാമ്പയിനിൻ്റെ ഭാഗമായി സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജിദാലി ദാറുൽ ഖുർആൻ മദ്രസ ഹാളിൽ വെച്ച് സംഘടിപ്പിച്ചു.

ക്യാമ്പിൽ നൂറിൽ അധികം ആളുകൾ പങ്കെടുത്തു.സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വി കെ കുഞ്ഞഹമ്മദ് ഹാജി. സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്,മജീദ് ചോലക്കാട്, എസ് കെ എസ് എസ് എഫ് ബഹ്റൈൻ ട്രഷറർ ഉമൈർ വടകര’ സുബൈർ ഫ്രീഡം. റഫീഖ് ഇളയടം, സുലൈമാൻ പറവൂർ ക്യാമ്പ് സെന്റർ സന്ദർശിച്ചു.

മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ ഷഫീഖ് നുജൂമി പെരുമ്പിലാവ്, ഹമീദ് കൊടശ്ശേരി, ഫൈസൽ തിരുവള്ളൂർ, അഷ്റഫ് പടപ്പേങ്ങാട്, അസ്ലം നിസാർ ആലപ്പുഴ,ജാഫർ ട്യൂബ്ലി,ഗഫൂർ കാഞ്ഞങ്ങാട്, റാസിഖ് താഴങ്ങാടി, ഷർമിദ് കണ്ണൂർ നേതൃത്വം നൽകി.
