കാൽ നൂറ്റാണ്ടിലേറെ ബഹ്‌റൈനിൽ പ്രവാസി ആയതിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന സാമൂഹ്യ പ്രവർത്തകനായ ഇ കെ സലീമിന് ഊഷ്മളമായ യാത്രയയപ്പ് സംഘടിപ്പിച്ച് കെസിഎയും എസ് ജി എഫും.പൊതു സമൂഹത്തിന്റെ നന്മയ്ക്കായി ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സലീമിന് ഹൃദയം നിറഞ്ഞ നന്ദി സമ്മേളനത്തിൽ എത്തിയവർ അറിയിച്ചു. ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്സിനു വേണ്ടി ചെയ്ത സേവനം കേവലം പ്രതിബദ്ധതയ്ക്കപ്പുറം, സമൂഹങ്ങളെ ഉയർത്തുന്നതിനും ജീവിതങ്ങളെ സ്പർശിക്കുന്നതിനുമുള്ള അചഞ്ചലമായ സമർപ്പണത്താൽ അടയാളപ്പെടുത്തപ്പെട്ടതായിരുന്നു എന്ന് ആമുഖപ്രസംഗത്തിൽ സ്റ്റുഡൻസ് ഗൈഡൻസ് ഫോറം ചെയർമാൻ എബ്രഹാം ജോൺ പറഞ്ഞു.
കേരള കാത്തലിക് അസോസിയേഷൻറെ അങ്കണത്തിൽ കഴിഞ്ഞ ദിവസം കൂടിയ യാത്ര അയപ്പ് യോഗത്തിൽ കെസിഎ പ്രസിഡൻറ് ജയിംസ് ജോൺ മുഖ്യപ്രഭാഷണം നടത്തി. വളരെ സൗമ്യതയോടും ഏവരെയും പങ്കെടുപ്പിച്ചുകൊണ്ട് ഏറ്റവും കൂടുതൽ ഒപ്പ് ശേഖരണം നടത്തി ബഡ്ജറ്റ് എയർലൈൻ എന്ന ആശയം പലവിധ എതിർപ്പുകളെ മറന്നുകൊണ്ട് സാധ്യമാക്കിയത് മാതൃകാപരമാണ്. കെസിഐയും അതിൽ മുഖ്യ പങ്ക് വഹിക്കാൻ സാധിച്ചത് ഓർമ്മയിൽ ഇപ്പോഴും സൂക്ഷിക്കുന്നു. ആദരസൂചകമായി പൊന്നാട ചാർത്തുകയും ചെയ്തു. സലീമിന് അനൂപ് പ്രവീൺകുമാർ ദീർഘകാല പ്രവാസിയായ ബെന്നി സക്കറിയിക്കൊപ്പം സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിനു വേണ്ടി മെമെന്റോ നൽകി ആദരിച്ചു. പൊതുസമൂഹത്തിൽ സൗമ്യമായി പ്രവർത്തിക്കുന്നവരെ ആദരിക്കുന്ന ഈ ചടങ്ങ് പ്രശംസനീയവും ശ്ലകനീയവും അനുകരണീയവും ആണെന്ന് യാത്രയയപ്പ് ആശംസകൾ നേർന്നുകൊണ്ട് ഫ്രണ്ട്സ് അസോസിയേഷൻ പ്രസിഡൻറ് സയ്യിദ് റമദാൻ നദുവി ഓർമ്മപ്പെടുത്തി, ജനറൽ സെക്രട്ടറി മുഹമ്മദ് മുഹൈദ്ദീൻ ഓ ഐ സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി ബിനു കുന്നന്താനം പ്രവാസി വെൽഫെയർ ഫോറം ബദ്രുതൻ പൂവാർ ശ്രീ ഗഫൂർ മൂക്ക്തല കുടുംബ സൗഹൃദവേദി പ്രസിഡൻറ് നൗഷാദ് മഞ്ഞപ്ര സാമൂഹിക പ്രവർത്തകരായ ഈ വീ രാജീവൻ റഷിദ് മാഹി കാട്ടംതാഴത്ത് മഹ്ദിൻ പിടി ഹുസൈൻ നടവൂ സ്റ്റുഡൻസ് ഗൈഡൻസ് ഫോറം കോഡിനേറ്റർ രാധാകൃഷ്ണൻ നായർ ഐ സി ആർ എഫ് പ്രതിനിധി ജവാദ് പാഷ മുഹറക് മലയാളി സമാജം വൈസ് പ്രസിഡൻറ് മൻഷീർ മുഹമ്മദ് മഹാത്മാഗാന്ധി കൾച്ചറൽ സൊസൈറ്റി മുൻ പ്രസിഡൻറ് എബി തോമസ് എന്നിവർ ആശംസകൾ നേർന്നു മറുപടി പ്രസംഗത്തിൽ ശ്രീ കെ സലിം ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുകയും കേരള കാത്തലിക് അസോസിയേഷന്റെ അങ്കണത്തിൽ വച്ച് ഒരു അനുമോദനം സ്വീകരിക്കുവാൻ സാധിച്ചത് വളരെ ഭാഗ്യമായി കരുതുന്നു കാരണം കെസിയുടെ നിസ്തുല സേവനം എവരാലും അംഗീകരിക്കപ്പെട്ടതും ആദരിക്കപ്പെടുന്നതും ആണ് കെ സിയുടെ മുൻകാല സാരഥിമാരിൽ പ്രമുഖനായിരുന്നു പരേതനായ ഫ്രാൻസ് ജോസഫ് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുവാൻ സാധിച്ചത് വളരെ സന്തോഷം നൽകുന്ന അനുഭവമായിരുന്നു. പേരുകൊണ്ട് ഒരു സമുദായ സംഘടനയാണ് എങ്കിൽ പോലും പ്രവർത്തനത്തിൽ സാഹോദര്യവും സാമൂഹികവുമായ പശ്ചാത്തലത്തിൽ എല്ലാവരെയും ചേർത്ത് പിടിക്കുന്നു. അതുപോലെതന്നെ എടുത്തു പറയേണ്ടതാണ് സ്റ്റുഡൻസ് ഗൈഡൻസ് ഫോറം നൽകുന്നു നിസ്തുലമായ സേവന പ്രവർത്തനങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും വിജയാശംസകൾ നേർന്നു. കെ സി എ ഭാരവാഹികളും പ്രതിനിധികളുമായി നിക്സൺ ജിൻസ് ജോസഫ് ഓണാഘോഷ കമ്മിറ്റി വൈസ് ചെയർമാൻ ജോർജ് സെബാസ്റ്റ്യൻ വനിതാ വിഭാഗം പ്രസിഡൻറ് ശ്രീമതി ഷൈനി നിത്യൻ, ശ്രീമതി ജൂലിയറ്റ് തോമസ്, മറിയ ജിബി, ലിൻസി ജോർജ്, ആൽവിൻ ലോനപ്പൻ, ജിനു ജോസഫ് ,ജുബിൻ ജോസഫ് ,ജെമിനി, രാജേഷ് ,ശ്രീ അനിൽ ഐസക് ,ഷാജി പൊഴിയൂർ, എസ് ജി എഫ് പ്രതിനിധി ശ്രീ.വിൻസന്റെ തുടങ്ങിയവർ കുടുംബസമേതം പങ്കെടുത്തു. കെ സി എ വനിതാ വിഭാഗം പ്രതിനിധി എൽമി വിൻസൻറ് പരിപാടികൾ നിയന്ത്രിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
