മാധ്യമപ്രവർത്തകൻ സിജു ജോർജിന് ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (BKSF) യാത്രയയപ്പ് നൽകി.

  • Home-FINAL
  • Business & Strategy
  • മാധ്യമപ്രവർത്തകൻ സിജു ജോർജിന് ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (BKSF) യാത്രയയപ്പ് നൽകി.

മാധ്യമപ്രവർത്തകൻ സിജു ജോർജിന് ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (BKSF) യാത്രയയപ്പ് നൽകി.


ഡപ്യൂട്ടേഷൻ കാലാവധി പൂർത്തീകരിച്ച് ബഹ്‌റൈനിൽ നിന്നും യാത്ര തിരിക്കുന്ന ഗൾഫ് മാധ്യമം ദിനപ്പത്രം ചീഫ് റിപ്പോർട്ടർ സിജു ജോർജിന് ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (BKSF) യാത്രയയപ്പ് നൽകി. കെസിറ്റി ബിസിനസ് സെന്ററിൽ നടന്ന ചടങ്ങിൽ രക്ക്ഷാധികാരി സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു.
ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. കാസിം പാടത്തകായിൽ, മണിക്കുട്ടൻ, അൻവർ കണ്ണൂർ, സത്യൻ പേരാമ്പ്ര, അൻവർ ശൂരനാട്, സലീം നമ്പ്ര, നൗഷാദ് പൂനൂർ, ഗംഗൻ തൃക്കരിപ്പൂർ, ജാബിർ തിക്കോടി, സൈനൽ കൊയിലാണ്ടി, രഞ്ജിത്ത് കൂത്ത്പറമ്പ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പുതിയതായി ചാർജ് എടുക്കുന്ന റിപ്പോർട്ടർ ബിനീഷിന് ബഹ്‌റൈനിലേക്ക് സ്വാഗതം ആശംസിച്ചു.

Leave A Comment