ഇ​ന്നും നാ​ളെ​യും മ​ഴ കനക്കും; എ​ട്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് മ​ഴ മു​ന്ന​റി​യി​പ്പ്

  • Home page
  • Kerala
  • ഇ​ന്നും നാ​ളെ​യും മ​ഴ കനക്കും; എ​ട്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് മ​ഴ മു​ന്ന​റി​യി​പ്പ്

ഇ​ന്നും നാ​ളെ​യും മ​ഴ കനക്കും; എ​ട്ട് ജി​ല്ല​ക​ളി​ൽ ഇ​ന്ന് മ​ഴ മു​ന്ന​റി​യി​പ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾ കാലാവസ്ഥ പ്രവചനം.കടലിൽ ന്യൂനമർദം ശക്തിപ്പെട്ടതാണ് മഴയ്ക്ക് കാരണം. ഇന്ന് സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാസർഗോഡ്, കണ്ണൂർ, തൃശൂർ, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലർ‌ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.

ഇന്ന് കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

Leave A Comment