സീറോ മലബാർ സൊസൈറ്റി അവധിക്കാലത്ത് കുട്ടികൾക്കായി ഒരുക്കുന്ന സമ്മർ ക്യാമ്പ് കളിമുറ്റത്തിൻറ്റെ രജിസ്ട്രേഷൻ ആരംഭിച്ചതായി സിംസ് പ്രസിഡൻറ്റ് പിടി ജോസഫ് , സെക്രട്ടറി നെൽസൺ വർഗീസ് എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.കഴിഞ്ഞ 15 വർഷത്തിലേറെയായി അവധിക്കാലങ്ങളിൽ കുട്ടികൾക്കായി സിംസ് സമ്മർ ക്യാമ്പ് ഒരുക്കാറുണ്ട് . കുട്ടികളുടെ മാനസികവും ശാരീരികവും ആയ വളർച്ച ലക്ഷ്യമാക്കി സംഘടിപ്പിക്കപ്പെടുന്ന സമ്മർ ക്യാമ്പ് മുൻ വർഷങ്ങളിലെ പോലെ തന്നെ കുട്ടികൾക്ക് ഒരു അനുഭവമായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു . ചിത്രരചന, പെയിൻറിംഗ് ,ക്രാഫ്റ്റ് ,യോഗ, പ്രസംഗ പരിശീലനം , ഗെയിംസ് മാജിക് ഷോ, കരാട്ടെ തുടങ്ങിയ വ്യത്യസ്ത മാർന്ന പരിപാടികളാണ് ക്യാമ്പിൻറ്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഷെൻസി മാർട്ടിൻ ജനറൽ കൺവീനറും ലിജി ജോസ് , ഷീന ജോയ്സൺ , ജിൻസി ലിയോൺ തുടങ്ങിയവർ കൺവീനറുമായി ആണ് ക്യാമ്പിൻറ്റെ ഒരുക്കങ്ങൾ നടക്കുന്നത് . സിംസ് ലേഡീസ് വിങ് ആണ് ക്യാമ്പിൻറ്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് . ജെയ്സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ, സോജി മാത്യു , ജോസ് ചാലിശ്ശേരി തുടങ്ങിയവർ ക്യാമ്പിൻറ്റെ കോർഡിനേറ്ററായും സേവനമനുഷ്ഠിക്കുന്നു. കുട്ടികൾക്കായുള്ള വാഹന സൗകര്യം ക്യാമ്പിന്റെ ഭാഗമായിട്ട് ഉണ്ടാകുന്നതാണ് ജൂലൈ അഞ്ചിന് ആരംഭിക്കുന്ന ക്യാമ്പ് ഓഗസ്റ്റ് 20ന് ഫിനാലയോടു കൂടി അവസാനിക്കും . രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് ഉച്ചക്ക് 12.30 സമാപിക്കും രജിസ്ട്രേഷനും മറ്റു കാര്യങ്ങൾക്കുമായി സിംസ് ഓഫീസിലോ അല്ലെങ്കിൽ 3 8 3 8 6 3 5 4 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
