സിപിഎം തുടർച്ചയായി അവഗണിച്ചെന്ന്’; കാരാട്ട് റസാഖ് മുസ്ളീം ലീഗിൽ ചേർന്നു

  • Home-FINAL
  • Kerala
  • സിപിഎം തുടർച്ചയായി അവഗണിച്ചെന്ന്’; കാരാട്ട് റസാഖ് മുസ്ളീം ലീഗിൽ ചേർന്നു

സിപിഎം തുടർച്ചയായി അവഗണിച്ചെന്ന്’; കാരാട്ട് റസാഖ് മുസ്ളീം ലീഗിൽ ചേർന്നു


കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്ളീം ലീഗിൽ. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, മുൻ മന്ത്രി എം കെ മുനീർ എന്നിവർക്കൊപ്പമാണ് പാണക്കാട്ടെത്തി അംഗത്വം സ്വീകരിച്ചു. ലീഗ് വിട്ട കാരാട്ട് റസാക്ക് 2016ൽ കൊടുവള്ളിയിൽ സിപിഎം പിന്തുണയോടെ സ്വതന്ത്രനായി നിന്ന് ജയിച്ചിരുന്നു. എന്നാൽ 2021ൽ എം കെ മുനീറിനോട് പരാജയപ്പെട്ടു.

തറവാട്ടിലേയ്ക്ക് തിരിച്ചുവന്ന് മാതൃസംഘടനയിൽ പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് റസാഖ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നലെ രാത്രിയെടുത്ത തീരുമാനമാണ്. പ്രശ്‌നങ്ങൾ പരിഹരിക്കാത്തതിനാലാണ് പുനർവിചിന്തനം നടത്തിയത്. ഉപാധികളില്ലാതെയാണ് ലീഗിലെത്തിയത്. പത്തുകൊല്ലം പ്രവർത്തിക്കാത്തതിന്റെ ഇരട്ടി ഇനി ലീഗിൽ പ്രവർത്തിക്കും. 2021ലെ തോൽവിക്കുശേഷം സിപിഎം തുടർച്ചയായി അവഗണിച്ചു. സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നു. വഞ്ചനയിൽ പ്രതിഷേധിച്ചാണ് മാതൃ സംഘടനയിലേയ്ക്ക് തിരിച്ചുപോകുന്നത്.

Leave A Comment