election

അമ്പലപ്പുഴയിൽ തോറ്റാൽ വലിയ തിരിച്ചടി, വീഴ്ച പാടില്ല; നേതാക്കളോട് എം.വി ഗോവിന്ദൻ

ആലപ്പുഴ: അമ്പലപ്പുഴയിൽ പ്രചാരണത്തിലും വോട്ടുസമാഹരണത്തിലും ഒരു വീഴ്ചയും ഉണ്ടാകരുതെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുത്ത അദ്ദേഹം ഇക്കാര്യത്തിൽ നേതാക്കൾക്ക്‌ കർശനനിർദ്ദേശം നൽകി. പാർട്ടി വിട്ട ജി. സുധാകരനാണ് യു.ഡി.എഫ്. പിന്തുണയോടെ ഇവിടെ എതിർസ്ഥാനാർഥി. പാർട്ടിയിൽനിന്ന് വലിയതോതിൽ വോട്ടുപിടിക്കുമെന്ന് സുധാകരൻ പ്രഖ്യാപിച്ചിരുന്നു. ഇതു സൂചിപ്പിച്ചാണ് സെക്രട്ടേറിയറ്റിൽ ഗോവിന്ദൻ നിലപാട്‌ വ്യക്തമാക്കിയത്. സിറ്റിങ് എം.എൽ.എ എച്ച്. സലാമാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ഭരണം കിട്ടിയാലും അമ്പലപ്പുഴയിൽ തോറ്റാൽ വലിയ തിരിച്ചടിയാകുമെന്ന് ഗോവിന്ദൻ പറഞ്ഞു. അതിനാൽ അതിജാഗ്രത […]
Read More

പി.​കെ. ശ​ശി വ​ഞ്ചകനെന്ന് മു​ഖ്യ​മ​ന്ത്രി

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ക്കു​ന്ന മു​ൻ സി​പി​എം നേ​താ​വ് പി.​കെ. ശ​ശി​ ചെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശ​ിച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പി.​കെ. ശ​ശി വ​ഞ്ച​ക​നാ​ണെ​ന്നും വ​ഞ്ച​ക​ൻ​മാ​ർ​ക്ക് ച​രി​ത്രം ഒ​രു കാ​ല​ത്തും ജ​യം കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഒ​റ്റ​പ്പാ​ല​ത്തെ എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് വേ​ദി​യി​ലാ​യി​രു​ന്നു പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രാ​മ​ര്‍​ശം. കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രെ​യും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. കേ​ര​ളം ര​ക്ഷ​പ്പെ​ടാ​ൻ പാ​ടി​ല്ലെ​ന്നും കേ​ര​ളം ത​ക​ര​ണം എ​ന്നു​മു​ള്ള സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര​ത്തി​നു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു. കേ​ര​ളം മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ വി​ള​നി​ല​മാ​ണ്. കേ​ര​ള​ത്തി​ന് ആ​ര്‍​എ​സ്എ​സി​നെ​യും ബി​ജെ​പി​യെ​യും […]
Read More

സുധാകരൻ വിശ്വസ്തനെന്ന് രാഹുൽ ഗാന്ധി; ഡൽഹിയിൽ കൂടിക്കാഴ്ച

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും സന്ദർശിച്ച് കെ. സുധാകരൻ എംപി. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ഇരുവരെയും കാണാൻ എത്തിയത്‌. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കൂടെയുണ്ടായിരുന്നു. സന്ദർശനത്തിന്റെ ചിത്രങ്ങൾ രാഹുൽ ഗാന്ധി സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. കെ. സുധാകരനെയും കുടുംബത്തെയും സന്ദർശിച്ചുവെന്ന് രാഹുൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. കൊടുങ്കാറ്റിലും വെല്ലുവിളികളിലും പരീക്ഷണങ്ങളിലും കേരള ജനതയ്ക്കുവേണ്ടി പോരാടാൻ കെ. സുധാകരൻ ജീവിതകാലം ചെലവഴിച്ചെന്നും ഒരു യഥാർഥ കോൺഗ്രസ് പോരാളിയുടെ ശക്തിയും […]
Read More

അയ്യപ്പന്റെ വിഗ്രഹം മോഷ്ടിച്ചവർക്കെതിരെ എന്തുകൊണ്ട് നടപടിയില്ല? മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശൻ

പറവൂർ: ക്രിമിനൽ കേസുകളിൽ പ്രതികളായി ജയിലിൽ കഴിയുന്ന സിപിഎം നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും (എസ്‌ഐടി) കോടതിയും ഈ നേതാക്കൾക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചുവെന്ന ഗുരുതരമായ ആരോപണം ഈ നേതാക്കൾക്കെതിരെയുണ്ട്. അയ്യപ്പന്റെ ദ്വാരപാലക ശില്പം കടത്തി ഒരു കോടീശ്വരന് വിറ്റുവെന്നും, അതിന് പകരമായി വ്യാജമായ ചെമ്പ് […]
Read More

സോപാന സംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു

മലപ്പുറം: സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ മുസ്‌ലിം ലീഗിൽ ചേർന്നു. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽനിന്നാണ് ഹരിഗോവിന്ദൻ അംഗത്വം സ്വീകരിച്ചത്. ഇടതുപക്ഷവും സംഘപരിവാറും ഒരേ തൂവൽ പക്ഷികളായെന്ന് അദ്ദേഹം പറഞ്ഞു. പ്രവൃത്തിയിൽ മതേതരത്വവും മനുഷ്യത്വവും സൂക്ഷിക്കുന്നവരായത്‌കൊണ്ടാണ് ലീഗിൽ ചേർന്നതെന്നും ഹരിഗോവിന്ദൻ പ്രതികരിച്ചു. ‘സാമുദായിക ധ്രുവീകരണത്തിന് പ്രതിരോധം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ച സംവിധാനമായിരുന്നു ഇടതുപക്ഷം. അവർക്കൊപ്പം നിരവധി വേദികൾ പങ്കിട്ടിട്ടുണ്ട്. പക്ഷേ അവരും സംഘപരിവാറും ഒരേ തൂവൽപക്ഷികളാകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. വെള്ളാപ്പള്ളി നടശന്റെയടക്കമുള്ള പ്രസ്താവനയ്ക്ക് […]
Read More

‘ഇന്ദിര ഗ്യാരന്റി’ ബസുമായി കോൺഗ്രസ് പ്രചാരണം; വാഗ്ദാനപ്പെരുമഴ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനതല പ്രചാരണത്തിന് ‘ഗ്യാരന്റി ബസ്’ തയാറാക്കി കെപിസിസി. കോഴിക്കോട് കടപ്പുറത്തെ മഹാറാലിയിലൂടെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനത്തിനൊപ്പം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രചാരണ ബസിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും. ‘ഇന്ദിര ഗ്യാരന്റി’ എന്നു പേരിട്ട ബസിൽ ‘കേരളം ജയിക്കും യുഡിഎഫ് നയിക്കും’ എന്ന യുഡിഎഫ് മുദ്രാവാക്യം പതിച്ചിട്ടുണ്ട്. കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ […]
Read More

തൃശൂരിൽ 62 ലക്ഷം രൂപയുമായി കർണാടക സ്വദേശി പിടിയിൽ; തെരഞ്ഞെടുപ്പിന് കൊണ്ടു വന്നതാണോ എന്ന് സംശയം

തൃശൂർ: 62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ പിടിയിൽ. തൃശൂർ ദേശീയപാതയിൽ മുടിക്കോട് ഇന്ന് രാവിലെയായിരുന്നു സംഭവം. കർണാടക സ്വദേശി ഉദയ് ശങ്കർ ആണ് കസ്റ്റഡിയിലായത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വാഹന പരിശോധന നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിൽ നിന്ന് ഉദയ് ശങ്ക‌ർ പിടിയിലായത്. കർണാടകയിലെ വസ്‌തു വിറ്റ് ലഭിച്ച പണമാണ് ഇതെന്നാണ് ഇയാൾ പൊലീസിനോ‌ട് പറഞ്ഞത്. കൊച്ചിയിൽ മറ്റൊരു വസ്‌തു വാങ്ങുന്നതിനായി അഡ്വാൻസ് നൽകുന്നതിനാണ് ഈ […]
Read More

പത്രികാ സമർപ്പണം കഴിഞ്ഞു: കേരളത്തിൽ 1252 സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് അവസാനിച്ചു. 1252 സ്ഥാനാർത്ഥികളാണ് ആകെ പത്രിക നൽകിയത്. പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. 26 വരെ പത്രിക പിൻവലിക്കാം. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ 26നകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ഇതിന് ശേഷം യഥാർത്ഥ മത്സര ചിത്രം തെളിയും. പുതുതായി അപേക്ഷിച്ചവരെക്കൂടി ഉൾപ്പെടുത്തിയുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. 2.72 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്.
Read More

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ പതിച്ചതില്‍ നടപടി; മെയില്‍ അയച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീല്‍ പതിച്ച സംഭവം വിവാദമായ നിന്നെ തുടർന്ന് നടപടി. മെയില്‍ അയച്ച അസിസ്റ്റന്റ് സെക്ഷന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കറാണ് നടപടി സ്വീകരിച്ചത്. അന്വേഷണവിധേയമായാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിച്ചത്. ഈ മാസം 22 ന് ഉച്ചയോടെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍ സന്ദേശം സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. 2019ലെ […]
Read More

സിപിഎം തുടർച്ചയായി അവഗണിച്ചെന്ന്’; കാരാട്ട് റസാഖ് മുസ്ളീം ലീഗിൽ ചേർന്നു

കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്ളീം ലീഗിൽ. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, മുൻ മന്ത്രി എം കെ മുനീർ എന്നിവർക്കൊപ്പമാണ് പാണക്കാട്ടെത്തി അംഗത്വം സ്വീകരിച്ചു. ലീഗ് വിട്ട കാരാട്ട് റസാക്ക് 2016ൽ കൊടുവള്ളിയിൽ സിപിഎം പിന്തുണയോടെ സ്വതന്ത്രനായി നിന്ന് ജയിച്ചിരുന്നു. എന്നാൽ 2021ൽ എം കെ മുനീറിനോട് പരാജയപ്പെട്ടു. തറവാട്ടിലേയ്ക്ക് തിരിച്ചുവന്ന് മാതൃസംഘടനയിൽ പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് റസാഖ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നലെ രാത്രിയെടുത്ത തീരുമാനമാണ്. പ്രശ്‌നങ്ങൾ പരിഹരിക്കാത്തതിനാലാണ് […]
Read More