election

നല്ല പരിഗണന നൽകിയിട്ടും ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയെ വഞ്ചിച്ചു- മുഖ്യമന്ത്രി

തിരുവനന്തപുരം: ജി സുധാകരനും ടികെ ഗോവിന്ദനും പാർട്ടിയോട് കാണിച്ചത് വഞ്ചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എതിരാളികളുമായി ചേർന്ന് ഇവർ പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണ്‌. ജി. സുധാകരനെ അവഗണിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിക്കകത്ത് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവാണ് ജി സുധാകരൻ. നല്ല പരിഗണനയാണ് എല്ലാഘട്ടത്തിലും അദ്ദേഹത്തിന് നൽകിയത്. അവഗണിക്കുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. അത് അദ്ദേഹത്തിന് തന്നെ ബോദ്ധ്യമുള്ള കാര്യമാണ്. പ്രായപരിധി പാർട്ടി കോൺഗ്രസ് എടുത്ത […]
Read More

പെരുമ്പാവൂർ സീറ്റ് നിഷേധിച്ചാൽ സ്വതന്ത്രനായി മത്സരിക്കും: എൽദോസ് കുന്നപ്പിള്ളി

കൊച്ചി: സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. പാർട്ടി തന്നെ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മറിച്ചാണെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും എൽദോസ് വ്യക്തമാക്കി. ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയ ശേഷമാണ്‌ പ്രതികരണം. പാർട്ടി നീതികേട് കാണിക്കരുതെന്നും എൽദോസ് കൂട്ടിച്ചേർത്തു. എൽദോസ് കുന്നപ്പിള്ളിയ്ക്ക് പകരം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് പെരുമ്പാവൂരിൽ പരിഗണിക്കുന്നതെന്നാണ് വിവരം. ഇതിനുപുറമേ ഉല്ലാസ് തോമസ്, മനോജ് മൂത്തേടം തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. ലൈംഗികാതിക്രമക്കേസിൽ പ്രതിയാക്കപ്പെട്ടതാണ് എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വത്തിന് വിനയായത്. മാർച്ച് 26-ന് […]
Read More

കുമ്മനം ആറൻമുളയിൽ, ഗോപാലകൃഷ്ണൻ ഗുരുവായൂരിൽ. ബിജെപി രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. ആദ്യഘട്ടത്തിൽ സീറ്റില്ലാതിരുന്ന പ്രമുഖ നേതാക്കളെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി. സംസ്ഥാനനേതാക്കളായ ബി. ഗോപാലകൃഷ്ണൻ ഗുരുവായൂരും, കുമ്മനം രാജശേഖരൻ ആറൻമുളയിലും മത്സരിക്കും. സിപിഐ വിട്ട് ബിജെപിയിൽ ചേർന്ന സി.സി. മുകുന്ദൻ നാട്ടികയിൽ മത്സരിക്കും. കുണ്ടറയിൽ ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനാണ് സ്ഥാനാർഥി. ബിജെപി സ്ഥാനാർഥികൾ കാസർകോട് – അശ്വിനി എം.എൽ. കല്ല്യാശ്ശേരി – ശ്രീ എ.വി. സനിൽ കുമാർ തളിപ്പറമ്പ് – എൻ. ഹരിദാസ് […]
Read More

സമ്മർദ്ദം ഫലിച്ചു, കണ്ണൂരിൽ കെ. സുധാകരൻ കോൺഗ്രസ് സ്ഥാനാർഥി

തിരുവനന്തപുരം: കെ. സുധാകരന്‍റെ സമ്മർദത്തിനു മുന്നിൽ ഗത്യന്തരമില്ലാതെ കീഴടങ്ങി കോൺഗ്രസ് ഹൈകമാൻഡ്. കണ്ണൂരിൽ സുധാകരൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ്‌ അവസാനവട്ട സൂചനകൾ. എം.പിമാർ മത്സരിക്കേണ്ടെന്ന ഹൈകമാൻഡ് തീരുമാനത്തിനെതിരെ സുധാകരൻ നിലപാട് കടുപ്പിച്ച് രംഗത്തുവന്നത് നേതൃത്വത്തെ അമ്പരപ്പിച്ചിരുന്നു. മുതിർന്ന നേതാക്കളോടടക്കം ഗുഡ് ബൈ പറഞ്ഞ സുധാകരൻ, സ്വതന്ത്രനായി മത്സരിക്കുമെന്നും ഭീഷണി ഉയർത്തി. നിലപാട് പ്രഖ്യാപിക്കാനായി ഉച്ചക്ക് 12ന് വാർത്തസമ്മേളനവും വിളിച്ചുചേർത്തു. മുതിർന്ന നേതാക്കൾ ഇടപെട്ടിട്ടും സുധാകരനെ അനുനയിപ്പിക്കാനായില്ല. ഒടുവിൽ പാർട്ടിയിലെ പൊട്ടിത്തെറി ഒഴിവാക്കാനാണ് സുധാകരന് സീറ്റ് നൽകാനുള്ള തീരുമാനത്തിൽ […]
Read More

മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയെന്ന് രമേഷ് പിഷാരടി

കൊച്ചി: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ നടൻ മമ്മൂട്ടിയെ വിളിച്ച് അനുഗ്രഹം വാങ്ങിയെന്ന് രമേഷ് പിഷാരടി. എല്ലാകാര്യങ്ങളിലും തനിക്ക് നിർദേശങ്ങളും അഭിപ്രായങ്ങളും നൽകാറുള്ള വ്യക്തിയാണ് മമ്മൂട്ടി. ദിവസേനയെന്നോണം അദ്ദേഹവുമായി ആശയവിനിമയം നടത്താറുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി നടൻ പറഞ്ഞു. മമ്മൂട്ടിയുടെ സന്തതസഹചാരി എന്ന് രമേഷ് പിഷാരടിയെ വിശേഷിപ്പിക്കാറുള്ള പശ്ചാത്തലത്തിലായിരുന്നു ചോദ്യം. ‘ഞാൻ ഇറങ്ങുന്നത് മുമ്പും മമ്മൂക്ക വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. എല്ലാദിവസവും ആശയവിനിമയം നടത്തുന്ന ഒരാളാണ്. രാഷ്ട്രീയപരമായ കാര്യങ്ങളിൽ ഞാൻ ഒരുപക്ഷേ ഏറ്റവും കൂടുതൽ […]
Read More

തി​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും; വാ​ർ​ത്താ​സ​മ്മേ​ള​നം വൈ​കു​ന്നേ​രം നാ​ലി​ന്

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൻറെ തീ​യ​തി ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻറെ വാ​ർ​ത്താ​സ​മ്മേ​ള​നം. വി​ഗ്യാ​ൻ ഭ​വ​നി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ന​ട​ക്കു​ക. കേ​ര​ള​ത്തി​ന് പു​റ​മെ ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ, ആ​സാം, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. കേ​ര​ള​ത്തി​ൽ ഒ​റ്റ ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക എ​ന്നാ​ണ് സൂ​ച​ന. എ​പ്രി​ൽ ര​ണ്ടാം വാ​രം ക​ഴി​ഞ്ഞാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തീ​യ​തി പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ൽ​പ​സ​മ​യ​ത്തി​ന​കം യോ​ഗം ചേ​രും. ക​ഴി​ഞ്ഞ​ത​വ​ണ എ​ട്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി വോ​ട്ടെ​ടു​പ്പ് […]
Read More

ജി. സുധാകരൻ്റെ സ്ഥാനാർഥിത്വം; ലിജുവിന് നഷ്ടമാകുന്നത് അമ്പലപ്പുഴ സീറ്റ്, പകരം ത്രിപ്പൂണിത്തുറ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിൽ സീറ്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവാദം ശക്തമാകുന്നു. പ്രത്യേകിച്ച് സിപിഎമ്മിൽ നിന്ന് വിട്ടു വന്ന നേതാക്കളെ സ്ഥാനാർത്ഥികളാക്കാനുള്ള നീക്കമാണ് പാർട്ടിക്കുള്ളിൽ അതൃപ്തിക്ക് കാരണമായത്. അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സിപിഎം വിട്ട് എത്തിയ ജി. സുധാകരൻ പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. സുധാകരൻ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കെപിസിസി വൈസ് പ്രസിഡന്റ് എം. ലിജുവിനോട് ആ സീറ്റിനുള്ള അവകാശവാദം പിൻവലിക്കാൻ പാർട്ടി നേതൃത്വം […]
Read More

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ചൊവ്വാഴ്ചയ്ക്കകം; കേരളത്തിൽ ഒറ്റ ഘട്ടം

ന്യൂഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം മാർച്ച് 15-ന് ശേഷമെന്ന് സൂചന. പശ്ചിമ ബംഗാളിലെ അന്തിമ വോട്ടർപട്ടികയ്ക്കെതിരെ പരാതിനൽകാനുള്ള സമയ പരിധി 15-ാം തീയതിയാണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീളുന്നതെന്ന്‌ അറിയുന്നു. ഫെബ്രുവരി 28-ാം തീയതിയാണ് ബംഗാളിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർപട്ടികയെ സംബന്ധിച്ച് പരാതി നൽകുന്നതിനുള്ള സമയപരിധി അവസാനിക്കുന്നത് മാർച്ച് 15-ാം തീയ്യതിയാണ്. അതിനാലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം അതിനുശേഷം നടത്തിയാൽ മതിയെന്ന് കമ്മീഷൻ […]
Read More

സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റിന് തോൽവി

പത്ത​നം​തി​ട്ട: ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്ന പ്രസിദ്ധി പക്ഷെ സി​പി​എ​മ്മി​ന്‍റെ രേ​ഷ്‌​മ മ​റി​യം റോ​യി​യെ സഹായിച്ചില്ല. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ല​യാ​ല​പ്പു​ഴ ഡി​വി​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച രേ​ഷ്‌​മ 1052 വോ​ട്ടു​ക​ൾ​ക്കാ​ണ് തോ​റ്റ​ത്. രേ​ഷ്മ 12632 വോ​ട്ട് നേ​ടി. യു​ഡി​എ​ഫി​ന്‍റെ അ​മ്പി​ളി ടീ​ച്ച​ർ 13684 വോ​ട്ട് നേ​ടി ജ​യി​ച്ചു. ബി​ഡി​ജെഎ​സി​ന്‍റെ ന​ന്ദി​നി സു​ധീ​ർ 4063 വോ​ട്ട് നേ​ടി. 2020ൽ ​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു രേ​ഷ്മ. ക​ഴി​ഞ്ഞ ത​വ​ണ​യാ​ണ് രേ​ഷ്‌​മ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ […]
Read More

വീണ്ടും ഞെട്ടിച്ച് കോൺഗ്രസ്; അനിൽ അക്കര പഞ്ചായത്തിൽ സ്ഥാനാർഥി

തൃശൂർ: പ്രമുഖരെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കുന്ന യുഡിഎഫ് തന്ത്രം തുടരുന്നു. മുൻ എം.എൽ. എ കെ.എസ് ശബരീനാഥന് പുറമെ മുൻ എം.എൽ.എ അനിൽ അക്കരയെയാണ് കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്.സ്വന്തം തട്ടകമായ അടാട്ട് പഞ്ചായത്തിലെ 15-ാം വാർഡിലാണ് അനിൽ ജനവിധി തേടുന്നത്. മണ്ഡലം ഉപസമിതി ചേർന്നാണ് അനിൽ അക്കരയുടെ പേര് ശിപാർശ ചെയ്തത്. വടക്കാഞ്ചേരി മുൻ എം.എൽ.എയായ അനിൽ അക്കര 2003 മുതൽ 2010 വരെ അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു. അനിലിന്‍റെ ഭരണകാലത്ത് മികച്ച പഞ്ചായത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. […]
Read More