തജ്ഹീസേ റമളാൻ പോസ്റ്റർ പ്രകാശനം ചെയ്തു.

തജ്ഹീസേ റമളാൻ പോസ്റ്റർ പ്രകാശനം ചെയ്തു.


മനാമ : സമസ്ത ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റി റമദാനിന്റെ മുന്നോടിയായി തജ്ഹീസേ റമളാൻ എന്ന ശീർഷകത്തിൽ വിപുലമായ പ്രഭാഷണ സദസ്സ് സംഘടിപ്പിക്കുകയാണ്.

ഹൂറ തഅലീമുൽ ഖുർആൻ മദ്റസയുടെ സിൽവർ ജൂബിലി സമാപന സമ്മേളന വേദിയിൽ വെച്ച് പരിപാടിയുടെ പോസ്‌റ്റർ ചെറുമോത്ത് ഉസ്താദ് സമസ്ത ബഹ്റൈൻ ആക്ടിംഗ് ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സാഹിബിന് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.

അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സയ്യിദ് യാസിർ ജിഫ്രി തങ്ങൾ, അശ്റഫ് അൻവരി ചേലക്കര, സെയ്ദ് മുഹമ്മദ് വഹബി, അബ്ദുറഹ്മാൻ തുമ്പോളി, സൂപ്പി മുസ്‌ലിയാർ എന്നിവർ വേദിയിൽ സന്നിഹിതാരായിരുന്നു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രെഫ. ആലിക്കുട്ടി മുസ്‌ലിയാർ , പ്രമുഖ പ്രഭാഷകൻ ഉസ്താദ് നൗശാദ് ബാഖവി എന്നിവർ പരിപാടിയിൽ സംബന്ധിക്കും.

മാർച്ച് 17 വെള്ളിയാഴ്ച രാത്രി 8. ന് മനാമ അൽ രജാഅ് സ്കൂൾ ഓഡിറ്റോറിയ്യത്തിൽ നടത്തപ്പെടുന്ന പരിപാടിയിലേക്ക് എല്ലാ വിശ്വാസികളേയും സ്നേഹപൂർവം ക്ഷണിക്കുന്നു.

പ്രവർത്തന ക്രോഡീകരണങ്ങൾക്കായ് വിപുലമായ സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

Leave A Comment