ഗുജറാത്തിൽ വീണ്ടും ഭൂചലനം, ഒരാഴ്ചക്കിടയിൽ നാലാമത്തേത്

  • Home-FINAL
  • Business & Strategy
  • ഗുജറാത്തിൽ വീണ്ടും ഭൂചലനം, ഒരാഴ്ചക്കിടയിൽ നാലാമത്തേത്

ഗുജറാത്തിൽ വീണ്ടും ഭൂചലനം, ഒരാഴ്ചക്കിടയിൽ നാലാമത്തേത്


അഹമദാബാദ്: ഗുജറാത്തിൽ ഭൂചലനം അനുഭവപ്പെട്ടു. ഗുജറാത്തിലെ രാജ്കോട്ടിലാണ് റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചക്ക് 3.21 ഓടെയായിരുന്നു ഭൂചലനമെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്കോട്ടിന് വടക്കു-പടിഞ്ഞാറായി 270 കിലോമീറ്റർ അകലെ ഭൂനിരപ്പിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഇപ്പോഴത്തെ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. 8 ദിവസത്തിനിടയിലില്‍ ഗുജറാത്തിൽ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ ഭൂചലനമാണിത്.

Leave A Comment