നിർണായകമായ നിയമസഭ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് ചേർന്ന മലപ്പുറം ജില്ലാ യു ഡി എഫ് യോഗത്തിൽ പുതിയ കമ്മിറ്റി നിലവിൽ വന്നു.ഇഖ്ബാൽ താനൂർ ചെയർമാനായും റംഷാദ് അയിലക്കാട് കൺവീനറായും തെരെഞ്ഞെടുക്കപ്പെട്ടു.ട്രഷറർ:രഞ്ജിത് പടിക്കൽ ചീഫ് കോർഡിനേറ്റർ:അലി അക്ബർ രക്ഷാധികാരികൾ:ഹബീബ് റഹ്മാൻ,ചെമ്പൻ ജലാൽ,അസൈനാർ കളത്തിങ്ങൽ,VH അബ്ദുള്ള എന്നിവരേയും തെരെഞ്ഞെടുത്തു. കെ എംസിസി സ്റ്റേറ്റ് സെക്രട്ടറി അഷ്റഫ് കാട്ടിൽ പിടിക,ഓഐസിസി ദേശീയ വൈസ് പ്രസിഡണ്ട് ഗിരീഷ് കാളിയത്ത് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.നിയമസഭ തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലപ്പുറം ജില്ലാ യുഡിഎഫ് കൺവെൻഷൻ നാളെ രാത്രി (ശനിയാഴ്ച) 9 മണിക്ക് ഓൺലൈനായി ചേരും.കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ ഉദ്ഘാടനം നിർവ്വഹിക്കുന്ന കൺവെൻഷനിൽ ഓഐസിസി ദേശീയ പ്രസിസണ്ട് ഗഫൂർ ഉണ്ണിക്കുളം മുഖ്യ പ്രഭാഷണം നടത്തും.മലപ്പുറം ജില്ലയിലെ 16 സ്ഥാനാർത്ഥികളും കൺവെൻഷനിൽ പങ്കെടുക്കുമെന്ന് ചെയർമാൻ ഇഖ്ബാൽ താനൂർ,കൺവീനർ റംഷാദ് അയിലക്കാട് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു

