93-ാമത് യുഎഫ്ഐ ഗ്ലോബൽ കോൺഗ്രസ് 2026 ബഹ്‌റൈനിൽ നവംബർ 2 മുതൽ നടക്കും : ഈ അന്താരാഷ്ട്ര സമ്മേളനം ബഹ്‌റൈനിൽ സംഘടിപ്പിക്കുന്നത് ചരിത്രത്തിലാദ്യമായി

  • Home page
  • Business & Strategy
  • 93-ാമത് യുഎഫ്ഐ ഗ്ലോബൽ കോൺഗ്രസ് 2026 ബഹ്‌റൈനിൽ നവംബർ 2 മുതൽ നടക്കും : ഈ അന്താരാഷ്ട്ര സമ്മേളനം ബഹ്‌റൈനിൽ സംഘടിപ്പിക്കുന്നത് ചരിത്രത്തിലാദ്യമായി

93-ാമത് യുഎഫ്ഐ ഗ്ലോബൽ കോൺഗ്രസ് 2026 ബഹ്‌റൈനിൽ നവംബർ 2 മുതൽ നടക്കും : ഈ അന്താരാഷ്ട്ര സമ്മേളനം ബഹ്‌റൈനിൽ സംഘടിപ്പിക്കുന്നത് ചരിത്രത്തിലാദ്യമായി


93-ാമത് യുഎഫ്ഐ ഗ്ലോബൽ കോൺഗ്രസ് 2026 ബഹ്‌റൈനിൽ നടക്കും . ഗ്ലോബൽ അസോസിയേഷൻ ഓഫ് ദി എക്സിബിഷൻ ഇൻഡസ്ട്രിയായ യുഎഫ്ഐ,തങ്ങളുടെ 93-ാമത് യുഎഫ്ഐ ഗ്ലോബൽ കോൺഗ്രസ് 2026 നവംബർ 2 നും 5 നും ഇടയിൽ ബഹ്‌റൈനിൽ നടക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.ലോകമെമ്പാടുമുള്ള പ്രദർശന വ്യവസായ പ്രൊഫഷണലുകൾക്കായുള്ള വാർഷിക പരിപാടി, എക്സിബിഷൻ വേൾഡ് ബഹ്‌റൈനിലാണ് നടക്കുക .ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആഗോളതലത്തിലുള്ള പ്രദർശന-ബിസിനസ്സ് ഇവന്റ്സ് രംഗത്തെ നൂറുകണക്കിന് ഉന്നത ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും ഈ കോൺഗ്രസിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .പ്രദർശനങ്ങളുടെയും ബിസിനസ്സ് ഇവന്റുകളുടെയും ഭാവി, അന്താരാഷ്ട്ര സഹകരണം എന്നിവയെക്കുറിച്ച് പങ്കെടുക്കുന്നവർ ചർച്ച ചെയ്യും.ചരിത്രത്തിലാദ്യമായാണ് ബഹറിന് ബഹ്റൈൻ ഈ കോൺഫറൻസിന് വേദിയാകുന്നത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

Leave A Comment