ഹമദ് രാജാവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടകര സഹൃദയവേദി

  • Home-FINAL
  • Business & Strategy
  • ഹമദ് രാജാവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടകര സഹൃദയവേദി

ഹമദ് രാജാവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടകര സഹൃദയവേദി


ബഹ്‌റൈനിലെ പ്രമുഖ കേരളീയ പ്രവാസി സാമൂഹിക സംഘടനകളിലൊന്നായ വടകര സഹൃദയവേദി, ബഹ്‌റൈൻ രാജാവായ ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയോടുള്ള അചഞ്ചലമായ വിശ്വാസവും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി സംഘടനാ അംഗങ്ങൾ ഒത്തുചേർന്ന് രാജാവിനോടുള്ള കൂറും പിന്തുണയും രേഖപ്പെടുത്തുന്ന പ്രതിജ്ഞാപത്രത്തിൽ ഒപ്പുവെച്ചു.

സൽമാബാദിലെ വടകര സഹൃദയവേദി ഓഫീസിൽ നടന്ന ചടങ്ങിൽ സംഘടനയുടെ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് എൻ.പി., ജനറൽ സെക്രട്ടറി എം.സി. പവിത്രൻ, ട്രഷറർ വി.പി. രഞ്ജിത്ത്, മുഖ്യ രക്ഷാധികാരി ആർ. പവിത്രൻ, വർക്കിംഗ് കമ്മിറ്റി കൺവീനർ സുമേഷ് അനേരി കൂടാതെ വനിതാ വിംഗ് പ്രസിഡണ്ട് സന്ധ്യാ വിനോദ്, സെക്രട്ടറി ശ്രീജി രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.ബഹ്‌റൈൻ രാജ്യം കൈവരിച്ച സമാധാനവും പുരോഗതിയും സുരക്ഷിതത്വവും നിലനിർത്തുന്നതിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ദീർഘദർശിത്വപരമായ നേതൃത്വത്തിന് ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദനം രേഖപ്പെടുത്തി. ബഹ്‌റൈന്റെ വളർച്ചയ്ക്കും വികസനത്തിനും പ്രവാസി സമൂഹത്തിന് നൽകിവരുന്ന പിന്തുണയ്ക്കും നന്ദി അറിയിച്ചുകൊണ്ട്, രാജ്യത്തിന്റെ ഐക്യത്തിനും സ്ഥിരതയ്ക്കും ഒപ്പമുണ്ടാകുമെന്ന് വടകര സഹൃദയവേദി അംഗങ്ങൾ പ്രഖ്യാപിച്ചു.ചടങ്ങിൽ സംഘടനയുടെ വിവിധ ഭാരവാഹികളും പ്രവർത്തകരും അംഗങ്ങളും പങ്കെടുത്തു. ബഹ്‌റൈൻ രാജാവിനോടും രാജ്യത്തോടുമുള്ള ആദരവും പിന്തുണയും പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave A Comment