വാല്‍പ്പാറ ദുരന്തം: ഒമ്പത് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന്

  • Home-FINAL
  • Kerala
  • വാല്‍പ്പാറ ദുരന്തം: ഒമ്പത് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന്

വാല്‍പ്പാറ ദുരന്തം: ഒമ്പത് പേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന്


മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ മരിച്ച ഒമ്പത് പേരുടേയും മൃതദേഹം നാട്ടിലെത്തിച്ചു. പുലർച്ചെയോടുകൂടി തന്നെ എല്ലാവരുടേയും പോസ്റ്റുമോർട്ടം പൂർത്തിയായിരുന്നു. ആറുമണിയോടെ പൊള്ളാച്ചിയിലെ ആശുപത്രിയിൽനിന്നും മൃതദേഹങ്ങളുമായി ആംബുലൻസുകൾ നാട്ടിലേക്ക് പുറപ്പെട്ടു.

പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലാണ് മൃതദേഹങ്ങൾ പൊതുദർശനത്തിനുവെച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിയോടെ സംസ്‌കാരം നടക്കും എന്നാണ് അറിയുന്നത്. അന്ത്യോപചാരം അർപിക്കാൻ സ്‌കൂളിൽ വൻജനാവലി എത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അടക്കം സ്‌കൂളിലെത്തി.

മലപ്പുറം പാങ്ങ് ജിഎൽപിഎസ് സ്‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളുമാണ് മരിച്ചത്. ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 13 അംഗസംഘമാണ് അപകടത്തിൽ പെട്ടത്.

Leave A Comment