വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രു​ടെ മ​ര​ണ​കാ​ര​ണം മ​റൈ​ൻ ടോ​ക്‌​സി​ൻ

  • Home-FINAL
  • Kerala
  • വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രു​ടെ മ​ര​ണ​കാ​ര​ണം മ​റൈ​ൻ ടോ​ക്‌​സി​ൻ

വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലി​ൽ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രു​ടെ മ​ര​ണ​കാ​ര​ണം മ​റൈ​ൻ ടോ​ക്‌​സി​ൻ


തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ര​ണ്ട് കൊ​ല്ലം സ്വ​ദേ​ശി​ക​ള്‍ മ​രി​ച്ച​ത് ഭ​ക്ഷ്യ​വി​ഷ​ബാ​ധ മൂ​ല​മ​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട്. മ​ര​ണ​ത്തി​ന് കാ​ര​ണം മ​റൈ​ന്‍ ടോ​ക്‌​സി​ന്‍ ആ​ണെ​ന്നാ​ണ് രാസ പരിശോധന റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.
ഹോ​ട്ട​ലി​ലെ ഭ​ക്ഷ​ണ​വും വെ​ള​ള​വും പ​രി​ശോ​ധി​ച്ച​തി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യ ബാ​ക്ടീ​രി​യ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഹോ​ട്ട​ലി​ന് തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കാ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

മ​രി​ച്ച​വ​രു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും ഒ​രു​പോ​ലെ ക​ഴി​ച്ച​ത് മീ​ന്‍ മു​ട്ട​യാ​ണ്. ഹോ​ട്ട​ലി​ലെ അ​വ​ശേ​ഷി​ച്ച ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ പ​രി​ശോ​ധി​ച്ചു.

വെ​ള​ള​വും പ​രി​ശോ​ധി​ച്ചു. ഇ​തി​ലൊ​ന്നും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യ ബാ​ക്ടീ​രി​യ ക​ണ്ടെ​ത്താ​നാ​യി​ല്ല. മീ​ന്‍ വാ​ങ്ങി​യ ത​മി​ഴ്‌​നാ​ട്ടി​ലെ മാ​ര്‍​ക്ക​റ്റി​ലെ സാ​മ്പി​ളും പ​രി​ശോ​ധി​ച്ചു. സം​ശ​യി​ക്കു​ന്ന ത​ര​ത്തി​ല്‍ ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. മീ​ന്‍ മു​ട്ട​യി​ലെ മ​റൈ​ന്‍ ടോ​ക്‌​സി​ന്‍ ആ​കാം മ​ര​ണ​കാ​ര​ണം എ​ന്നാ​ണ് രാ​സ​പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്.

ഫെ​ബ്രു​വ​രി 16-നാ​ണ് കേ​സി​ന് ആ​സ്‌​പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വി​ഴി​ഞ്ഞ​ത്തെ ഹോ​ട്ട​ലി​ൽ​നി​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ച കൊ​ല്ലം സ്വ​ദേ​ശി​ക​ൾ മ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കൊ​ല്ലം ച​ട​യ​മം​ഗ​ലം നി​ല​മേ​ൽ സ്വ​ദേ​ശി​ക​ളാ​യ ഷാ​ജി (42), ഭാ​ര്യാ​മാ​താ​വ് റാ​ഷി​ദ ബീ​വി (58) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Leave A Comment