വി.ഒ. ടി –ബഹ്റൈൻ ഫോറവും ,ബി. ഡി. കെ- ബഹ്റൈൻ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച “ഡ്രോപ്പ് ഓഫ് ലൈഫ്” രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.ഏപ്രിൽ 3-ന് രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടന്ന ക്യാമ്പിൽ 100 ൽ പരം രക്തദാതാക്കൾ പങ്കെടുത്തു.ബി.ഡി.കെ-ബഹ്‌റൈൻ ചാപ്റ്ററിന്റെ സഹകരണത്തോടെ വി. ഒ. ടി –ബഹ്റൈൻ ഫോറം സംഘടിപ്പിച്ച രണ്ടാമത്തെ രക്തദാന ക്യാമ്പ്,സമൂഹ സേവന രംഗത്ത് മാതൃകാപരമായ പങ്കാളിത്തം ഉറപ്പാക്കി വിജയകരമായി നടന്നു.
ക്യാമ്പിന്റെ ഔദ്യോഗിക ഉത്ഘാടന ചടങ്ങിൽ,വോയിസ് ഓഫ് ട്രിവാൻഡ്രം സെക്രട്ടറി-വിനീഷ് എസ് സ്വാഗതം ആശംസിച്ചു. വി.ഒ.ടി വൈസ് പ്രസിഡന്റ് -ആനന്ദ് വേണുഗോപാൽ നായർ അധ്യക്ഷത വഹിച്ചു. മുൻ പ്രവാസി ഗൈഡൻസ് ഫോറം പ്രസിഡന്റ്, സാമൂഹിക പ്രവർത്തകൻ, കൗൺസിലർ എന്നീ നിലകളിൽ ശ്രദ്ധേയനായ ലത്തീഫ് കെ, മുഖ്യാതിഥിയായി പങ്കെടുത്തു. ബ്ലഡ് ഡോണേഴ്സ് കേരള ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് റോജി ജോൺ ചടങ്ങിൽ സന്നിഹിതനായി.
“ബ്ലഡ് ഡോണേഴ്സ് കേരള” ട്രെഷറർമാരായ സാബു അഗസ്റ്റിൻ, രേഷ്മ ഗിരീഷ് എന്നിവർ പങ്കെടുത്തു. “വോയിസ് ഓഫ് ട്രിവാൻഡ്രം” ട്രെഷറർ -മണിലാൽ, ജോയിന്റ് സെക്രട്ടറി -പ്രദീപ് മാധവൻ, വനിത വിഭാഗം പ്രസിഡന്റ്- ഷീബ ഹബീബ്, ജീവകാരുണ്യ വിഭാഗം സെക്രട്ടറി- മൂർത്തി എസ് ദാസ്, മെമ്പർഷിപ്പ് സെക്രട്ടറി- പി.കെ ജയചന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.വി.ഒ.ടി മുൻ വൈസ് പ്രസിഡന്റ് മനോജ് വർക്കല, മുൻ ജോയിന്റ് സെക്രട്ടറി, നിലവിലെ എക്സിക്യൂട്ടീവ് അംഗം സെൻ ചന്ദ്രബാബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ബ്ലഡ് ഡോണേഴ്സ് കേരള പ്രവർത്തകരായ സലീന റാഫി,ഫാത്തിമ സെഹ്‌ല, ഗിരീഷ് കെ വി, മൊയ്തു തിരുവള്ളൂർ, വിനീത വിജയൻ, ശ്രീജ ശ്രീധരൻ,സെന്തിൽ കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യം കൂടുതൽ വ്യാപിപ്പിക്കുന്നതിനായി ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.

