നാ​ളെ വോ​ട്ടെ​ണ്ണ​ൽ; രാ​വി​ലെ 8.30 മു​ത​ൽ ആ​ദ്യ​ ഫ​ലസൂ​ച​ന​ക​ൾ

  • Home-FINAL
  • Business & Strategy
  • നാ​ളെ വോ​ട്ടെ​ണ്ണ​ൽ; രാ​വി​ലെ 8.30 മു​ത​ൽ ആ​ദ്യ​ ഫ​ലസൂ​ച​ന​ക​ൾ

നാ​ളെ വോ​ട്ടെ​ണ്ണ​ൽ; രാ​വി​ലെ 8.30 മു​ത​ൽ ആ​ദ്യ​ ഫ​ലസൂ​ച​ന​ക​ൾ


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ളെ വോ​​​ട്ടെ​​​ണ്ണ​​​ൽ. രാ​​​വി​​​ലെ 8.30 മു​​​ത​​​ൽ ആ​​​ദ്യ​​​ ഫ​​​ല സൂ​​​ച​​​ന​​​ക​​​ൾ വ​​​ന്നുതു​​​ട​​​ങ്ങും. ബ​​​ലാ​​​ബ​​​ല മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ ഒ​​​ഴി​​​കെ​​​യു​​​ള്ളി​​​ട​​​ങ്ങ​​​ളി​​​ലെ ആ​​​ദ്യചി​​​ത്രം ഒ​​​ൻ​​​പ​​​തു മ​​​ണി മു​​​ത​​​ൽ ല​​​ഭ്യ​​​മാ​​​കും. 10 മ​​​ണി​​​യോ​​​ടെ കേ​​​ര​​​ളം ആ​​​രു ഭ​​​രി​​​ക്കു​​​മെ​​​ന്ന ഏ​​​ക​​​ദേ​​​ശ ചി​​​ത്രം വ്യ​​​ക്ത​​​മാ​​​കും. സം​​​സ്ഥാ​​​ന​​​ത്തെ 43 ഇ​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 140 കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണ് വോ​​​ട്ടെ​​​ണ്ണ​​​ൽ ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. രാ​​​വി​​​ലെ ആ​​​റി​​​ന് വോ​​​ട്ടെ​​​ണ്ണ​​​ൽ പ്ര​​​ക്രി​​​യ​​​യി​​​ലെ ആ​​​ദ്യഘ​​​ട്ട​​​മാ​​​യ സ്ട്രോം​​​ഗ് റൂം ​​​തു​​​റ​​​ക്ക​​​ൽ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങും. ഇ​​​വി​​​എ​​​മ്മു​​​ക​​​ളും വി​​​വി​​​പാ​​​റ്റു​​​ക​​​ളും ത​​​രം​​​ത​​​രി​​​ക്കും. സ്ട്രോം​​​ഗ് റൂം ​​​ചു​​​മ​​​ത​​​ല​​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നും സ​​​ഹാ​​​യി​​​യു​​​മാ​​​കും സ്ട്രോം​​​ഗ് റും തു​​​റ​​​ക്കു​​​ക.

സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യോ ഏ​​​ജ​​​ൻറു​​​മാ​​​രു​​​ടെ​​​യോ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ഒ​​​ബ്സ​​​ർ​​​വ​​​റു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്ര​​​ത്തോ​​​ടെ വീ​​​ഡി​​​യോ റെ​​​ക്കോ​​​ർ​​​ഡിം​​​ഗോ​​​ടുകൂ​​​ടി​​​യാ​​​ണ് സ്ട്രോം​​​ഗ് റൂ​​​മു​​​ക​​​ൾ തു​​​റ​​​ക്കു​​​ക. തു​​​ട​​​ർ​​​ന്ന് ത്രി​​​ത​​​ല സു​​​ര​​​ക്ഷ​​​യോ​​​ടെ വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു കൊ​​​ണ്ടുപോ​​​കും. മു​​​ഴു​​​വ​​​ൻ സ​​​മ​​​യ സി​​​സി​​​ടി​​​വി നി​​​രീ​​​ക്ഷ​​​ണ​​​വു​​​മു​​​ണ്ടാ​​​കും. വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ആ​​​ദ്യമെ​​​ണ്ണു​​​ന്ന​​​ത് ത​​​പാ​​​ൽ വോ​​​ട്ടു​​​ക​​​ളാ​​​ണ്. 500 ത​​​പാ​​​ൽ വോ​​​ട്ടു​​​ക​​​ൾ​​​ക്ക് ഒ​​​രു ടേ​​​ബി​​​ൾ എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​രു മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 2500 ത​​​പാ​​​ൽ വോ​​​ട്ടു​​​ക​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​ഞ്ച് ടേ​​​ബി​​​ളു​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്കും. ഓ​​​രോ ടേ​​​ബി​​​ളി​​​ലും ഒ​​​രു അ​​​സി​​​സ്റ്റ​​​ൻറ് റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ വീ​​​തം കാ​​​ണും. 8.30ന് ​​​ഇ​​​വി​​​എ​​​മ്മു​​​ക​​​ൾ എ​​​ണ്ണി​​​ത്തു​​​ട​​​ങ്ങും. 8.30നു ​​​ശേ​​​ഷ​​​വും ത​​​പാ​​​ൽ വോ​​​ട്ടു​​​ക​​​ൾ എ​​​ണ്ണേ​​​ണ്ടി വ​​​ന്നാ​​​ൽ ഒ​​​രു ഭാ​​​ഗ​​​ത്ത് അ​​​തും തു​​​ട​​​രും.

വോ​​​ട്ടെ​​​ണ്ണ​​​ൽ ഹാ​​​ളി​​​ൽ ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും ഏ​​​ജ​​​ൻറു​​​മാ​​​രും ഔ​​​ദ്യോ​​​ഗി​​​ക തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​ണം. വോ​​​ട്ടെ​​​ണ്ണ​​​ൽ തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന് ഒ​​​രു മ​​​ണി​​​ക്കൂ​​​ർ മു​​​ൻ​​​പെ​​​ങ്കി​​​ലും ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്. ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ (ഇ​​​വി​​​എം) രാ​​​വി​​​ലെ 8.30 മു​​​ത​​​ലാ​​​ണ് എ​​​ണ്ണി​​​ത്തു​​​ട​​​ങ്ങു​​​ക. ഒ​​​രു ടേ​​​ബി​​​ളി​​​ൽ ഒ​​​രു സ​​​മ​​​യം ഒ​​​രു ഇ​​​വി​​​എം വീ​​​ത​​​മാ​​​ണ് എ​​​ണ്ണു​​​ക. ഒ​​​രു നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​നാ​​​യി ഒ​​​രു​​​ക്കു​​​ന്ന ഒ​​​രു ഹാ​​​ളി​​​ൽ ഏ​​​ഴു മു​​​ത​​​ൽ പ​​​ര​​​മാ​​​വ​​​ധി 14 വ​​​രെ ടേ​​​ബി​​​ളു​​​ക​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്കും. ത​​​ർ​​​ക്ക​​​മി​​​ല്ലാ​​​തെ ഒ​​​രു ഇ​​​വി​​​എം എ​​​ണ്ണി​​​ത്തീ​​​ർ​​​ക്കാ​​​ൻ അ​​​ഞ്ചു മു​​​ത​​​ൽ എ​​​ട്ടു മി​​​നി​​​റ്റ് വ​​​രെ വേ​​​ണ്ടി വ​​​രാ​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​യാ​​​ൽ സ​​​മ​​​യം നീ​​​ളും.ഒ​​​രു വോ​​​ട്ടെ​​​ണ്ണ​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ൽ പ​​​ര​​​മാ​​​വ​​​ധി 25 കൗ​​​ണ്ടിം​​​ഗ് ഏ​​​ജ​​​ൻറു​​​മാ​​​രെ വ​​​രെ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കു നി​​​യോ​​​ഗി​​​ക്കാം. ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ഫ​​​ലസൂ​​​ച​​​ന​​​ക​​​ൾ വ​​​ന്നു തു​​​ട​​​ങ്ങും. 11 മ​​​ണി​​​യോ​​​ടെ ചി​​​ത്രം വ്യ​​​ക്ത​​​മാ​​​കു​​​മെ​​​ന്നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്.

Leave A Comment