വോയ്സ് ഓഫ് ട്രിവാൻഡ്രം-ബഹ്റൈൻ ഫോറം (VOT)” ലോക പരിസ്ഥിതി ദിനം ആചരിച്ചു

  • Home-FINAL
  • Business & Strategy
  • വോയ്സ് ഓഫ് ട്രിവാൻഡ്രം-ബഹ്റൈൻ ഫോറം (VOT)” ലോക പരിസ്ഥിതി ദിനം ആചരിച്ചു

വോയ്സ് ഓഫ് ട്രിവാൻഡ്രം-ബഹ്റൈൻ ഫോറം (VOT)” ലോക പരിസ്ഥിതി ദിനം ആചരിച്ചു


ജൂൺ 05, 2026 – ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് “വോയ്സ് ഓഫ് ട്രിവാൻഡ്രം (VOT) ബഹ്റൈൻ ഫോറത്തിന്റെ” നേതൃത്വത്തിൽ വിവിധ പരിസ്ഥിതി സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി അദ്ലിയ മേഖലയിലെ പാർക്കും, ആണ്ടലസ് ഗാർഡനും കേന്ദ്രീകരിച്ച് ശുചീകരണ യജ്ഞം നടത്തി. പൊതുസ്ഥലങ്ങളുടെ ശുചിത്വ സംരക്ഷണത്തിന്റെയും, പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി.തുടർന്ന്, “ദി ന്യൂ ഹൊറൈസൺ സ്കൂൾ, ജനുസാൻ” ക്യാമ്പസ്സിനുള്ളിൽ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചു. “ക്വീൻ ഗാർഡന്റെ” സഹകരണത്തോടെ ലഭ്യമാക്കിയ തൈകളാണ് നട്ടുപിടിപ്പിച്ചത്.ചടങ്ങിൽ “ദി ന്യൂ ഹൊറൈസൺ സ്കൂൾ” ചെയർമാൻ ജോയ് മാത്യുസ്, പ്രിൻസിപ്പൽ വന്ദന സതീഷ് എന്നിവർ പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും,ഹരിത സംസ്കാരം ജീവിതത്തിന്റെ ഭാഗമാക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും അവർ പരിസ്ഥിതി ദിന സന്ദേശത്തിൽ പറഞ്ഞു.

വോയ്സ് ഓഫ് ട്രിവാൻഡ്രത്തിന്റെ സജീവ അംഗവും, ദി ന്യൂ ഹൊറൈസൺ സ്കൂൾ പി.ടി.എ ട്രഷററുമായ സിനോജ്, അൽ ഹിലാൽ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെന്റർ,മാർക്കറ്റിംഗ് ഹെഡ്- ഗോകുൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്,പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ഫോട്ടോ ക്യാമ്പയിനും സംഘടിപ്പിച്ചു.”വോയ്സ് ഓഫ് ട്രിവാൻഡ്രം” പ്രസിഡന്റ്- വിനീഷ് ശിവദാസൻ, സെക്രട്ടറി- ആനന്ദ് വേണുഗോപാൽ നായർ, മെമ്പർഷിപ്പ് സെക്രട്ടറി- പി.കെ. ജയചന്ദ്രൻ എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്നാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.പരിസ്ഥിതി സംരക്ഷണവും ഹരിത ബോധവൽക്കരണവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ,ദി ന്യൂ ഹൊറൈസൺ സ്കൂളും വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറവും തുടർന്നും സഹകരിച്ച് പ്രവർത്തിക്കുമെന്ന് സ്കൂൾ മാനേജ്മെന്റും സംഘടന പ്രതിനിധികളും അറിയിച്ചു.

Leave A Comment