വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് വിമൻസ് ഫോറം, യൂത്ത് ഫോറം, മെഡിക്കൽ ഫോറം പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഞായറാഴ്ച 28 ജൂൺ 2026 7.30 നു കെ സി എ ഹാളിൽ നടക്കും.. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡണ്ട് സ്മിത ജെൻസൺ മുഖ്യ അതിഥിയായും ഡോ. ബാബു രാമചന്ദ്രൻ ,പ്രൊവിൻസ് പേട്രൺ സോമൻ ബേബി റെവ. ഫാ. ജേക്കബ് കള്ളുവിള ഗ്ലോബൽ അഡ്വൈസറി ചെയർമാൻ ജെയിംസ് ജോൺ എന്നിവർ മുഖ്യ അതിഥകളായും പങ്കെടുക്കും. വുമൺസ് ഫോറം പ്രസിഡന്റ് സ്നേഹ ഷിജിത് സെക്രട്ടറി സ്വാതി പ്രമോദ്, യൂത്ത് ഫോറം പ്രസിഡണ്ട് ആമിസൺ ആന്റണി സെക്രട്ടറി ശ്രെദ്ധ ഗോകുൽ, മെഡിക്കൽ ഫോറം പ്രസിഡണ്ട് ഡോ. ഡെസ്മണ്ട് ഗോമസ് സെക്രട്ടറി റേച്ചൽ ആമിസൺ എന്നിവരുടെ നേതൃത്തത്തിലുള്ള കമ്മിറ്റികളാണ് പുതിയ നേതൃത്തത്തിൽ വരുന്നെതെന്ന് ബഹ്‌റൈൻ പ്രൊവിൻസ് ചെയർമാൻ രഘു പ്രകാശൻ പ്രസിഡന്റ് ബാബു തങ്ങളത്തിൽ, ജനറൽ സെക്രട്ടറി ഉഷ സുരേഷ്, ട്രെഷറർ വിജേഷ് കൊണ്ടേടത്ത് പ്രൊവിൻസ് അഡ്വൈസറി ചെയർമാൻ എബ്രഹാം സാമുവൽ എന്നിവർ അറിയിച്ചു.
