കോഴിക്കോട്: ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്. ബെംഗളൂരുവിൽ പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ അക്കൗണ്ടന്റാണ്. ഓഫീസിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഭർത്താവ് എസ്.എൽ. ആകർഷും ബെംഗളൂരുവിൽ ജോലിചെയ്യുകയാണ്. മകൻ: ദക്ഷ് ആകർഷ്. ബാലുശ്ശേരിയിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനും തരിയോട് സെന്റ് മേരീസ് സ്കൂൾ റിട്ട. അധ്യാപകനുമായ പ്രത്യുരാജ് മൊടക്കല്ലൂരിന്റെയും തരിയോട് ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂളിലെ മുൻ അധ്യാപിക ഉഷയുടേയും മകളാണ് മേഥ.
