മുൻ പാത്രിയാർക്കൽ വികാരിയുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

  • Home-FINAL
  • GCC
  • Bahrain
  • മുൻ പാത്രിയാർക്കൽ വികാരിയുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

മുൻ പാത്രിയാർക്കൽ വികാരിയുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.


2022 ആഗസ്റ്റ് 20 ശനിയാഴ്ച കാലം ചെയ്ത്, 2022 ആഗസ്റ്റ് 21 ഞായറാഴ്ച മുളന്തുരുത്തി വൈദിക സെമിനാരിയിൽ കബറടക്കപെട്ട ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ മുൻ പാത്രിയാർക്കൽ വികാരിയായിരുന്ന (2010 മുതൽ 2013 വരെ) അഭിവന്ദ്യ പത്രോസ് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ ആകസ്മിക വേർപാടിൽ പള്ളി മാനേജിംഗ് കമ്മിറ്റി അനുശോചനം രേഖപ്പടുത്തി. ഇന്ന് രാവിലെ വിശുദ്ധ കുർബാനക്ക് ശേഷം നടന്ന അനുശോചന യോഗത്തിൽ ഇടവക വികാരി ഫാദർ റോജൻ രാജൻ പേരകത്ത് അഭിവന്ദ്യ തീരുമേനിയെക്കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. ഇടവകയുടെ ജോയിന്റ് ട്രഷറർ പോൾസൺ വർക്കി പൈനാടത്ത് അനുശോചന പ്രമേയം അവതരിപ്പിച്ചു. കമ്മറ്റി അംഗങ്ങളായ ബൈജു പൈനാടത്ത്, എൽദോ വി കെ, ഷാജു ജോബ്, ജിനോ സ്കറിയ, ജോസഫ് വർഗീസ്, എക്സ് ഓഫീഷോ ബെന്നി ടി ജേക്കബ് എന്നിവർ നേതൃത്വം നൽകി.

Leave A Comment