973 ലോഞ്ച്, കിംസ് ഹെൽത്ത് മെഡിക്കൽ സെൻ്റെർ : പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • 973 ലോഞ്ച്, കിംസ് ഹെൽത്ത് മെഡിക്കൽ സെൻ്റെർ : പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു.

973 ലോഞ്ച്, കിംസ് ഹെൽത്ത് മെഡിക്കൽ സെൻ്റെർ : പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു.


973 ലോഞ്ച്, കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് സ്ത്രീകൾക്കുള്ള പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു.
എൻ്റെർ

ബഹറിനിലെ പ്രമുഖ സംഘടനയായ 973 ലോഞ്ച്, കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററുമായി ചേർന്ന് “കെയർ ഫോർ ഹെർ” എന്ന പേരിൽ സ്ത്രീകൾക്കുള്ള സൗജന്യ മെഡിക്കൽ പ്രിവിലേജ് കാർഡ് അവതരിപ്പിച്ചു. 23 സെപ്റ്റംബർ വൈകീട്ട് കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ കിംസ് ഹെൽത്ത് ജി സി സി ഓപ്പറേഷൻ ആൻഡ് പ്രോജക്ട് വിഭാഗം ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ ജേക്കബ് തോമസ് കാർഡുകൾ 973ലോഞ്ചിന്റെ സ്ഥാപകരായ രാജി ഉണ്ണികൃഷ്ണൻ, റിതിൻ രാജ്, എന്നിവർക്ക് കൈമാറി. 973 ഷോ സോഷ്യൽ മീഡിയ പ്ലാറ്റഫോമിന്റെ ഡയറക്ടർ രാകേഷ് രമേഷ് സന്നിഹിതനായിരുന്നു .

ഗൈനക്കോളജി ഒഫ്താൽമോളജി എന്നീ വിഭാഗങ്ങളിൽ സൗജന്യ കൺസൾട്ടേഷൻ വാഗ്ദാനം ചെയ്യുന്ന കെയർ ഫോർ ഹെർ കാർഡിനെയും അതിന്റെ മറ്റു പ്രത്യേകതകളെയും കുറിച്ചും റിതിൻ രാജ് ചടങ്ങിൽ സംസാരിച്ചു. ഈ കാർഡിന് ആരൊക്കെയാണ് അർഹർ എങ്ങനെയാണ് ഈ കാർഡ് നൽകുന്നത് എന്നതിനെക്കുറിച്ച് രാജി ഉണ്ണികൃഷ്ണൻ വിശദീകരിച്ചു. എല്ലാ മാസവും അർഹരായ 10 വനിതകൾക്കാണ് ഈ കാർഡ് വിതരണം ചെയ്യുക.

പ്രവാസി ലീഗൽ സെൽ ബഹറിൻ ചാപ്റ്റർ സംഘടിപ്പിച്ച “കണക്റ്റിംഗ് പീപ്പിൾ” എന്ന പരിപാടിയോട് ചേർന്നാണ് 973ലോഞ്ചും കിംസ് ഹെൽത്തും “കെയർ ഫോർ ഹെർ” കാർഡ് അവതരിപ്പിച്ചത്. ഇന്ത്യൻ അംബാസിഡർ ശ്രീ വിനോദ് കെ ജേക്കബ്, ബഹറിൻ പാർലമെന്റ് അംഗം ഡോക്ടർ ഹസൻ ബുഖാമസ്, ബഹറിൻ മിനിസ്ട്രി ഓഫ് ലേബർ ഗൈഡൻസ് ആൻഡ് അവയർനസ് വിഭാഗം തലവൻ ഹുസൈൻ അൽ ഹുസൈനി, ശ്രീലങ്കൻ അംബാസഡർ ശ്രീമതി വിജെരത്‌നെ മെൻഡിസ്, നേപ്പാൾ എംബസി, ബംഗ്ലാദേശ് എംബസി എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥർ, സാമൂഹ്യപ്രവർത്തകർ തുടങ്ങി, നാനാതുറകളിൽ നിന്നുമുള്ള ആളുകൾ ഈ പരിപാടിയിൽ പങ്കെടുത്തു.

Leave A Comment