നാഷണൽ ആക്ഷൻ ചാർട്ടറിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ബഹ്റൈൻ ഇൻഫർമേഷൻ മന്ത്രാലയം റാസ് ഹയ്യാനിലെ ഹെറിറ്റേജ് വില്ലേജിൽ ഫെസ്റ്റിവൽ സംഘടിപ്പിക്കും.ഫെബ്രുവരി 14 നും 18 നും ഇടയിൽ നടക്കുന്ന ഫെസ്റ്റിവൽ എല്ലാ ദിവസവും വൈകുന്നേരം 04:00 മണി മുതൽ രാത്രി 10:00 വരെ പ്രവർത്തിക്കും. പ്രായഭേദമന്യേ എല്ലാവരെയും ആകർഷിക്കുന്ന വൈവിധ്യമാർന്ന പരിപാടികളും ഈ വർഷത്തെ ഫെസ്റ്റിവലിൽ അവതരിപ്പിക്കും. നാടോടി ബാൻഡുകളുടെ സംഗീത പരിപാടികൾ, മാർക്കറ്റ്, റെസ്റ്റോറന്റുകൾ, ചരിത്രപരമായ പ്രദർശനങ്ങൾ, കുട്ടികൾക്കുള്ള വിനോദ പരിപാടികൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.ബഹ്റൈൻ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന പൈതൃക ഗ്രാമത്തിന്റെയും നഗര മാതൃകകളും സന്ദർശകൾക്കായി ഫെസ്റ്റിവലിൽ ഒരുക്കും.