കൊച്ചിയിലേക്ക് ഇന്ന് 6 വിമാന സർവീസുകൾ; കുടുങ്ങിയവരെ എത്തിക്കാൻ 58 സർവീസുകൾ

  • Home-FINAL
  • GCC
  • Bahrain
  • കൊച്ചിയിലേക്ക് ഇന്ന് 6 വിമാന സർവീസുകൾ; കുടുങ്ങിയവരെ എത്തിക്കാൻ 58 സർവീസുകൾ

കൊച്ചിയിലേക്ക് ഇന്ന് 6 വിമാന സർവീസുകൾ; കുടുങ്ങിയവരെ എത്തിക്കാൻ 58 സർവീസുകൾ


കൊച്ചി: ഇന്ത്യയ്ക്കും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ കൂടുതൽ വിമാനസർവീസുകൾ തുടങ്ങി. കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനാണ് പരിഗണന. ഇന്ത്യൻ കമ്പനികൾക്കു പുറമേ എമിറേറ്റ്സ് അടക്കമുള്ള വിദേശകമ്പനികളും സർവീസുകൾ നടത്തും. കേരളത്തിലെ വിമാനത്താവളങ്ങളിലേക്കും സർവീസുകളുടെ എണ്ണം കൂടിയിട്ടുണ്ട്.

കൊച്ചി
വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ന് കൊച്ചിയിലേക്ക്‌ ആറു സർവീസുകൾ. ഇതിൽ മൂന്ന് വിമാനങ്ങൾ എത്തി. ഇന്ത്യക്കാരുമായി യുഎഇയിലെ ഫുജൈറയിൽനിന്ന് സ്പൈസ്ജറ്റ് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് നടത്തുന്ന സർവീസുകളിൽ ഒന്ന് കൊച്ചിയിലേക്കായിരുന്നു. ഇതിൽ ഫുജൈറയിൽ നിന്നുള്ള വിമാനം വെളുപ്പിനെ രണ്ടു മണിക്ക് കൊച്ചിയിൽ എത്തേണ്ടതായിരുന്നുവെങ്കിലും വെളുപ്പിനെ 4.35നാണ് എത്തിയത്.

കൊച്ചിയിലേക്ക്
∙ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ മസ്കത്തിൽ നിന്നുള്ള ഒമാൻ എയറിന്റെ വിമാനം എത്തിച്ചേരുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്.
∙ വൈകിട്ട് 5.55നും 6.55നും മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങളും ഷെഡ‍്യൂൾ ചെയ്തിട്ടുണ്ട്.
∙ ഒമാൻ എയറിന്റെ മസ്കത്തിൽ നിന്നുള്ള വിമാനം രാവിലെ 7.30ഓടെ കൊച്ചിയിലെത്തി.
∙ സൗദി എയർലൈൻസിന്റെ ജിദ്ദയിൽ നിന്നുള്ള വിമാനം രാവിലെ 10.15ന് കൊച്ചിയിലെത്തി.
∙ സ്പൈസ്ജറ്റിന്റെ ഫുജൈറയിൽ നിന്നുള്ള വിമാനം വെളുപ്പിനെ 4.35ന് എത്തി

കൊച്ചിയിൽനിന്ന്
∙ ∙ ഉച്ചയ്ക്ക് 2.25 ന് മസ്കത്തിലേക്ക് ഒമാൻ എയർ വിമാനം.
∙ വൈകിട്ട് 7.55ന് മസ്കത്തിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
∙ രാത്രി 11.25ന് ഇൻഡിഗോ മസ്കത്തിലേക്കുള്ള സർവീസ് ഷെ‍‍ഡ്യൂള്‍ െചയ്തിട്ടുണ്ട്
∙ രാത്രി 11.30ന് സ്പൈസ്ജറ്റ് ദുബായ് സർവീസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം
വിമാനത്താവളത്തിലെ 31 സർവീസുകൾ റദ്ദാക്കി. തിരുവനന്തപുരത്തേക്കുള്ള 16 സർവീസുകളും വിവിധ രാജ്യങ്ങളിലേക്കുള്ള 15 സർവീസുകളുമാണ് റദ്ദാക്കിയത്. ഒമാൻ എയർ തിരുവനന്തപുരം–മസ്കത്ത് സർവീസ് നടത്തുന്നുണ്ട്.

കോഴിക്കോട്
ദുബായ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് 7 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കോഴിക്കോട് വിമാനത്താവള അധികൃതർ അറിയിച്ചു. 5 വിമാനങ്ങൾ വിേദശത്തുനിന്ന് ഇന്ന് കോഴിക്കോട് എയർപോർട്ടിലേക്ക് എത്തും.
ഇന്ന് ഇവിടെനിന്നു പുറപ്പെടേണ്ട 20 വിമാനങ്ങളും ഇങ്ങോട്ട് എത്തേണ്ടിയിരുന്ന 20 വിമാനങ്ങളും റദ്ദാക്കി. ഈ മാസം 9 വരെയുള്ള ചില വിമാനങ്ങൾ റദ്ദാക്കിയെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റാം വരാം എന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

കണ്ണൂർ
വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് മസ്‌കത്ത് സർവീസ് പുനരാരംഭിക്കും. വൈകിട്ട് 5നാണ് വിമാനം പുറപ്പെടുന്നത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ബാക്കി സർവീസുകളെല്ലാം റദ്ദാക്കി.

ഇന്ന് 58 വിമാനങ്ങൾ
സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ ഇന്ന് 58 സർവീസുകൾ നടത്തുമെന്ന് സിവിൽ വ്യോമയാന മന്ത്രാലയം അറിയിച്ചു.
ഇതിൽ 30 സർവീസുകൾ ഇൻഡിഗോയും 23 സർവീസുകൾ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നടത്തും.
ഇതുവരെ ഇന്ത്യൻ വിമാനക്കമ്പനികളുടെ 1,221 സർവീസുകളും വിദേശ വിമാനക്കമ്പനികളുടെ 388 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികൾ ക്രമീകരിച്ച സമയപ്പട്ടിക മാറ്റങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുൻപ് ഏറ്റവും പുതിയ സർവീസ് വിവരങ്ങൾ പരിശോധിക്കണമെന്നും, ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

Leave A Comment